വിനീത് ശ്രീനിവാസനെ നായകനാക്കി മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അഭിനവ് സുന്ദര്‍ നായക്. ഡാര്‍ക്ക് കോമഡി ത്രില്ലര്‍ ഴോണറിലൊരുക്കിയ ചിത്രം മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമേകിക്കൊണ്ടായിരുന്നു തിയേറ്ററുകളിലെത്തിയത്. ഡാര്‍ക്ക് ഷേഡുള്ള കഥാപാത്രത്തെ നായകനാക്കി അവതരിപ്പിച്ച സംവിധായകന്റെ ഫിലിം മേക്കിങ് രീതിയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക്കിന്റെ രണ്ടാമത്തെ സംവിധാന സംരഭമായ മോളിവുഡ് ടൈംസ് ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകര്‍. സിനിമയെ അതിയായി സ്‌നഹിക്കുകയും എന്ത് ചെയ്തും മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകനായി മാറാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കഥാപാത്രത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന് ഇതിനോടകം പ്രതീക്ഷകളേറെയാണ്.
ഇപ്പോഴിതാ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് ഭാവിയില്‍ തനിക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള മലയാളത്തിലെ അഭിനേതാക്കളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മറ്റ് രണ്ട് ചിത്രങ്ങളെ കുറിച്ചുള്ള ഐഡിയ എന്റെ മനസിലുണ്ട്. അത് പുറത്തുപറയാനുള്ള സമയമായോ എന്ന് എനിക്കറിയില്ല. എന്റെ കുട്ടിക്കാലത്ത് ഞാന്‍ പൃഥ്വിരാജിന്റെ വലിയ ആരാധകനായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നായകനാക്കി ഒരു ചിത്രം ചെയ്യാനുള്ള ഐഡിയ എന്റെ മനസിലുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കണമെന്നത് എനിക്ക് ഒരുപാട് കാലമായുള്ള ആഗ്രഹമാണ്. സമാനമായി നിവിന്‍ പോളിയ്ക്ക് വേണ്ടിയും എന്റെ കൈയില്‍ ഒരു ആശയം ഉണ്ട്. ഇതൊന്നും വളരെ സോളിഡ് ആയിട്ടുള്ള ആശയങ്ങളല്ല. ഇതിനെക്കുറിച്ചെല്ലാം എനിക്ക് കൂടുതല്‍ ആലോചിക്കേണ്ടതും ഒരുപാട് വര്‍ക്ക് ചെയ്യേണ്ടതുമായിട്ടുണ്ട്,’ അഭിനവ് പറഞ്ഞു.
നേരത്തേ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് നിവിന്‍ പോളിയെ മനസില്‍ കണ്ടായിരുന്നു താന്‍ ചെയ്യാന്‍ ഉദ്ദേശിച്ചതെന്നും പിന്നീട് താരത്തെ ലഭിക്കാതെ വന്നതോടെ വിനീതിനെ നായകനാക്കി ചിത്രം ചെയ്യുകയായിരുന്നുവെന്നും അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോളിവുഡ് ടൈംസിന്റെ തിരക്കഥ നസ്‌ലെനെ മനസില്‍ കണ്ടാണ് താന്‍ എഴുതിയതെന്നും താരം സമ്മതം മൂളിയില്ലായിരുന്നെങ്കില്‍ ചിത്രം ഉപേക്ഷിച്ചേനെയെന്നും അഭിനവ് പറഞ്ഞിരുന്നു.
Content Highlight: Director Abhinav sunder Nayak talks about his wish to work with Prithviraj and Nivin Pauly
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.