അഡ്വാൻസ് വാങ്ങിയ ശേഷം ആ നടൻ തിരിഞ്ഞു നോക്കിയിട്ടില്ല: ദിനേശ് പണിക്കർ
Malayalam Cinema
അഡ്വാൻസ് വാങ്ങിയ ശേഷം ആ നടൻ തിരിഞ്ഞു നോക്കിയിട്ടില്ല: ദിനേശ് പണിക്കർ
കെ.എസ് ഷാബിന
Tuesday, 21st July 2026, 5:15 pm

മലയാളചലച്ചിത്രരംഗത്ത അഭിനേതാവ് എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും സജീവ സാന്നിധ്യമായ വ്യക്തിയാണ് ദിനേശ് പണിക്കർ. ‘കിരീടം’, ‘ചെപ്പടിവിദ്യ’, ‘മായപ്പൊൻമാൻ’, ‘പ്രണയവർണ്ണങ്ങൾ’, ‘ഉദയപുരം സുൽത്താൻ’ തുടങ്ങി പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ച അദ്ദേഹം, നടനെന്ന നിലയിൽ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ സജീവമാണ്.

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ കിരീടത്തിന്റെ സഹ നിർമാതാവ് കൂടിയാണ് ദിനേശ് പണിക്കർ.

കിരീടം.ദിനേശ് പണിക്കർ:X.Com

ഇപ്പോൾ സിനിമ മേഖലയിലെ നെഗറ്റീവ് വശങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് അദ്ദേഹം. മൂവി വേൾഡ് ഒറിജിനൽസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ഇടത്തും നല്ലവരും മോശപ്പെട്ടവരും ഉണ്ട്. സിനിമയിലും അങ്ങനെയാണ്. പോസിറ്റീവ് മാത്രമല്ല, നെഗറ്റീവ് സൈഡും ഉണ്ട്. എന്റെ കയ്യിൽ നിന്നും ഒരു ലക്ഷം രൂപ അന്ന് അഡ്വാൻസ് ആയി കൊടുത്ത ഒരു മുഖ്യ നടൻ പിന്നീട് എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. പൈസ ചോദിച്ചപ്പോൾ അങ്ങനെ ഉണ്ടോ, എപ്പോഴാണ്, എങ്ങനെയാണ്, ഞാൻ നോക്കട്ടെ എന്നൊക്കെ പറഞ്ഞു ഒഴിവായി.

ദിനേശ് പണിക്കർ.Photo;Dool

അതിന് ശേഷം ഒരു അഞ്ചോ ആറോ പ്രാവിശ്യം ഞൻ ആ നടനെ വിളിച്ചിരുന്നു. റെസ്പോൺസ് ഇല്ല,പണം തരില്ല എന്ന ഒരു മട്ടും ഭാവവും തോന്നിയപ്പോൾ ഞാൻ അത് വിട്ടു. അങ്ങനെയും സംഭവിക്കാറുണ്ട്. ആ നടനുമായി എനിക്ക് ഇന്നും നല്ല ബന്ധമാണ്. ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അത് ആരാണെന്നു ഞാൻ പറയില്ല. അദ്ദേഹത്തെ താറടിച്ചു കാണിക്കാൻ ഞാൻ ആഗ്രഹികുന്നില്ല. അത് ഓരോരുത്തരുടെ ചിന്തയാണ്. പുള്ളിക്ക് പുള്ളിയുടേതായ ഞായീകരണങ്ങൾ ഉണ്ടാവും.

ഞാൻ ഒരു അഡ്വാൻസ് വാങ്ങിച്ചു. നിങ്ങൾ പടം എടുത്തില്ല, നിങ്ങളുടെ മിസ്റ്റേക്ക് ആണെന് പുള്ളി പറഞ്ഞാൽ എനിക്ക് അവിടെ ഒന്നും പറയാനില്ല. അതുകൊണ്ട് ഞാൻ പിന്നെ വഴക്കിനൊന്നും പോയില്ല.

Contengt Highlight:Dinesh Panicker says an actor took an advance and never got back to him

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.