| Sunday, 8th June 2025, 5:49 pm

ആലിയ ഭട്ട് ഫഹദിനെ കുറിച്ച് ഒരക്ഷരം എന്നോട് പറഞ്ഞില്ലല്ലോ: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാഹി കബീറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് റോന്ത്. ചിത്രത്തില്‍ റോഷന്‍ മാത്യുവും ദിലീഷ് പോത്തനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഫെസ്റ്റിവല്‍ സിനിമാസിന്റെയും ജംഗ്ലി പിക്ചേഴ്സിന്റെയും ബാനറുകളില്‍ വിനീത് ജെയിന്‍, രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

റോഷന്‍ മാത്യുവിനെ കുറിച്ചും ആലിയ ഭട്ട് ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കണമെന്ന് പറഞ്ഞത് കണ്ടിരുന്നോ എന്ന ചോദ്യത്തോടും പ്രതികരിക്കുകയാണ് ഇപ്പോള്‍ ദിലീഷ് പോത്തനും ഷാഹി കബീറും.

ആലിയ ഭട്ട് പറഞ്ഞത് താന്‍ കണ്ടിട്ടില്ലെന്നും അവര്‍ തന്നോട് ഒന്നും പറഞ്ഞില്ലെന്നും ദിലീഷ് പോത്തന്‍ തമാശരൂപേണ പറയുന്നു.

‘അങ്ങനെ പറഞ്ഞിരുന്നോ, ഇപ്പോഴാ അറിഞ്ഞത്. എന്നിട്ട് ആലിയ ഭട്ട് ഒരക്ഷരം എന്നോട് പറഞ്ഞില്ലല്ലോ(ചിരി),’ ദിലീഷ് പോത്തന്‍ പറഞ്ഞു.

ആലിയഭട്ടിന്റെ കാര്യം പറയുമ്പോള്‍ മറ്റൊരു രസമുള്ള കാര്യം സെറ്റില്‍ ഉണ്ടായെന്ന് ഇതിന് മറുപടിയായി ഷാഹി കബീര്‍ പറയുന്നു.

റോഷനോട് ക്യാമ്പിലുള്ള കുറച്ച് പേര്‍ ‘താങ്കള്‍ ചതുരം സിനിമയില്‍ അഭിനയിച്ചതല്ലേ’ എന്ന് ചോദിച്ചെന്നും ‘ഞാന്‍ ഇവിടെ ആലിയ ഭട്ടിന്റെ കൂടെ വരെ അഭിനയിച്ചിട്ടുണ്ട്’ എന്നായിരുന്നു റോഷന്റെ മറുപടിയെന്നും ഷാഹി കബീര്‍ കൂട്ടിച്ചേര്‍ത്തു.

‘ആലിയ ഭട്ടിന്റെ കഥ പറയുമ്പോള്‍ വേറെ ഒരു രസമുണ്ട്. ക്യാമ്പില്‍ ചെന്നു, അപ്പോള്‍ അവിടെ എല്ലാവരുമൊന്നും സിനിമ കാണാറില്ല, അവര്‍ മൊബൈലില്‍ മാത്രമാണ് സിനിമ കാണുന്നത്.
ഒരാള്‍ റോഷനോട് ‘എനിക്കറിയല്ലോ മറ്റേ ചതുരത്തില്‍ അഭിനയിച്ച ആളല്ലേ, എന്ന് ചോദിച്ചു. അപ്പോള്‍ റോഷന്‍ പറയുവാണ് ‘ഞാന്‍ ഇവിടെ ആലിയഭട്ടിന്റെ കൂടെ വരെ അഭിനയിച്ചു,’എന്ന് ഷാഹി കബീര്‍ പറഞ്ഞു.

റോന്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ റേഡിയോ മാംഗോയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

Content highlight: Dileesh Pothen and Shahi Kabir are now responding to the question of whether they saw Alia Bhatt saying she wanted to act with Fahadh Faasil 

We use cookies to give you the best possible experience. Learn more