ജനുവരി മുതല്‍ ഇല്ലാതാവുന്ന ഡീസല്‍ ഓട്ടോകള്‍,കേന്ദ്രനിയമം നടപ്പിലാക്കാന്‍ ധൃതി കാട്ടുന്ന കേരളം
രോഷ്‌നി രാജന്‍.എ

പതിനഞ്ച് വര്‍ഷം പഴക്കമുള്ള ഡീസല്‍ ഓട്ടോകളെ ജനുവരി ഒന്നുമുതല്‍ നിരോധിക്കാനൊരുങ്ങി കേരളം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരമാണ് കേരളത്തിന്റെ പുതിയ തീരുമാനം.

എന്നാല്‍ പെട്ടന്നുള്ള കേരളസര്‍ക്കാറിന്റെ തീരുമാനം തങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് പറയുകയാണ് കോഴിക്കോടുള്ള ഓട്ടോറിക്ഷ തൊഴിലാളികള്‍.

മറ്റു സംസ്ഥാനങ്ങളേക്കാള്‍ വേഗത്തില്‍ കേന്ദ്രനിയമങ്ങള്‍ നടപ്പിലാക്കുന്നത് കേരളമാണെന്നും നിലവില്‍ ഡീസല്‍ ഓട്ടോകള്‍ നിരോധിക്കാനുള്ള തീരുമാനം തൊഴിലാളി വിരുദ്ധമാണെന്നും ഇവര്‍ പറയുന്നു.

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.