| Saturday, 11th January 2025, 9:45 am

സൂപ്പർഹിറ്റായ ആ പൃഥ്വിരാജ് ചിത്രം ടി.വിയിൽ വരുമ്പോൾ എത്രപേർ റിപ്പീറ്റടിച്ച് കാണും: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

സിനിമ എന്നത് വിഷ്വലും സൗണ്ടുമാണെന്നും വലിയൊരു ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് കാണുമ്പോള്‍ ഒരിക്കലും ചിരിവരാത്ത സ്ഥലത്തുപോലും നമ്മള്‍ ചിരിച്ചുപോകുമെന്നും പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.

തിയേറ്ററില്‍ ആള്‍ക്കൂട്ടം തരുന്ന ഇമോഷന്‍സ് മറ്റൊന്നാണെന്നും അതൊരിക്കലും ടി.വിയിൽ കാണുമ്പോൾ കിട്ടില്ലെന്നും ധ്യാൻ പറഞ്ഞു. തിയേറ്ററിൽ വലിയ വിജയമായി മാറിയ ഇമോഷണൽ ഡ്രാമ സിനിമകൾക്ക് പിന്നീട് ടി.വിയിൽ വരുമ്പോൾ റിപ്പീറ്റ് വാല്യൂ കുറയുമെന്നും കൊമേഴ്ഷ്യല്‍ സിനിമകളും ഹ്യൂമറുമൊക്കെയാണ് പ്രേക്ഷകർ കാണുകയുള്ളുവെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘സിനിമ എന്നത് വിഷ്വലും സൗണ്ടുമാണ്. വലിയൊരു ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് നമ്മള്‍ കാണുമ്പോള്‍ ഒരിക്കലും ചിരിവരാത്ത സ്ഥലത്തുപോലും നമ്മള്‍ ചിരിച്ചുപോകും. ഒരുമിച്ചിരിക്കുമ്പോള്‍ അത് വേറൊരു എനര്‍ജിയാണ്. അത് തിയേറ്ററില്‍ തന്നെ എക്‌സ്പീരിയന്‍സ് ചെയ്യേണ്ടതാണ്. അവിടെ ഈ ലാഗൊന്നും ഫീല്‍ ചെയ്യില്ല.

തിയേറ്ററില്‍ ആള്‍ക്കൂട്ടം തരുന്ന ഇമോഷന്‍സ് ഉണ്ടല്ലോ. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷത്തെ കുറിച്ച് പറഞ്ഞാല്‍ ഇമോഷണല്‍ ഡ്രാമയാണ് ആ സിനിമ. ഡ്രാമ എങ്ങനെ ടിവിയില്‍ കണ്ടാലും നമുക്ക് ബോറടിക്കും. എന്നു നിന്റെ മൊയ്തീന്‍ എന്ന് പറയുന്ന സിനിമ തിയേറ്ററില്‍ നമ്മളൊക്കെ ആഘോഷിച്ചു കണ്ട സിനിമയാണ്. മ്യൂസിക്കും പരിപാടിയുമൊക്കെ ഗംഭീരമാക്കിയ സിനിമയാണ്.

ആ സിനിമ ടി.വിയില്‍ എത്ര തവണ റിപ്പീറ്റ് വരും. എത്ര തവണ നമ്മള്‍ റിപ്പീറ്റ് കാണും.

നമ്മള്‍ റിപ്പീറ്റ് കാണുന്നത് കൊമേഴ്ഷ്യല്‍ സിനിമകളും ഹ്യൂമറുമൊക്കെയാണ്.

അതുപോലെ തിയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യുന്ന ഡ്രാമയൊന്നും നമുക്ക് വീട്ടില്‍ കണ്ടിരിക്കാന്‍ പറ്റില്ല. ലാഗുണ്ടാകും. ഇതെന്താ ഇത് നീങ്ങാത്തത് എന്ന് തോന്നും. ബോറടിക്കും.

ഓളമുള്ള ആവേശം പോലുള്ള സിനിമ ആയിക്കോട്ടെ അടി കപ്യാരെ പോലുള്ള സിനിമകളൊക്കെ എത്ര തവണ വേണമെങ്കിലും റിപ്പീറ്റ് കാണാം. കഥ പറയുമ്പോള്‍ എന്ന സിനിമ ഒരു ഡ്രാമയാണ്. ഞാന്‍ ഇപ്പോഴും അതിന്റെ ഫസ്റ്റ് ഹാഫൊന്നും കാണില്ല ലാസ്റ്റ് എത്തുന്ന പോര്‍ഷന്‍ കാണും. അതുവരെ കാണാന്‍ ഇഷ്ടമില്ല. അതുവരെ ലാഗാണ്,’ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan About Repeat Value Of Enn Swontham Moitheen

We use cookies to give you the best possible experience. Learn more