ഇന്ത്യയിലെ മുന്‍നിര സിനിമാപേജായ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 2025ല്‍ മികച്ച അഭിപ്രായം നേടിയ സിനിമകളെ ആദരിക്കാനായി കഴിഞ്ഞദിവസം ഹോളിവുഡ് റിപ്പോര്‍ട്ടര്‍ അവാര്‍ഡ് നിശ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച സിനിമകളിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ധുരന്ധറിനും അവാര്‍ഡുണ്ടായിരുന്നു. ബോക്‌സ് ഓഫീസ് അച്ചീവ്‌മെന്റിന്റെ പേരിലായിരുന്നു ചിത്രത്തിന് അവാര്‍ഡ് നല്‍കിയത്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കാനായി ധുരന്ധറിലെ താരങ്ങളോ അണിയറപ്രവര്‍ത്തകരോ എത്താത്തതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
ധുരന്ധര്‍ റിലീസായ സമയത്ത് വന്‍ നെഗറ്റീവ് റിവ്യൂവാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ നല്‍കിയത്. ചാനലിന്റെ സീനിയര്‍ എഡിറ്ററായ അനുപമ ചോപ്രയാണ് റിവ്യൂ പങ്കുവെച്ചത്. ‘എ ടഫ് സിറ്റ്’ (കണ്ടിരിക്കാന്‍ പ്രയാസം) എന്നായിരുന്നു റിവ്യൂവിന്റെ തലക്കെട്ട്. അമിതമായവയലന്‍സും ആക്ഷനുമാണ് ചിത്രത്തിലെന്നും ദേശഭക്തിയുടെയും പാകിസ്ഥാന്‍ വിരോധത്തിന്റെ അമിതമായ അളവുമാണ് ചിത്രത്തിലെന്നും അനുപമ അഭിപ്രായപ്പെട്ടു. എന്നാല്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ക്വാളിറ്റി, അഭിനേതാക്കളുടെ പ്രകടനം എന്നിവയെ അനുപമ പ്രശംസിച്ചിരുന്നു.
എന്നാല്‍ വലിയ രീതിയിലുള്ള സൈബര്‍ അക്രമണം ഇതിന് പിന്നാലെ അനുപമ ചോപ്ര നേരിട്ടിരുന്നു. ഇതിന് പിന്നാലെ റിവ്യൂ പിന്‍വലിച്ചത് വലിയ വാര്‍ത്തയായി. കഴിഞ്ഞവര്‍ഷം തന്റെ ഇഷ്ട സിനിമകളുടെ ലിസ്റ്റില്‍ അനുപമ ചോപ്ര ധുരന്ധറിന്റെ പേര് പറയാത്തതും ചിലരെ ചൊടിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ധുരന്ധറിന് അവാര്‍ഡ് നല്‍കിയതും വിവാദമായി മാറി.
നെഗറ്റീവ് റിവ്യൂ പറഞ്ഞ ചാനല്‍ നല്‍കുന്ന അവാര്‍ഡ് വേണ്ടെന്ന് വെച്ച ധുരന്ധറിന്റെ അണിയറപ്രവര്‍ത്തകരെ പലരും അഭിനന്ദിക്കുകയാണ്. വളരെ മികച്ച തീരുമാനമാണ് ധുരന്ധര്‍ ടീമിന്റേതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ആദിത്യ ധറിന്റെ തീരുമാനം എല്ലാവരും മാതൃകയാക്കണമെന്നും കമന്റുകളുണ്ട്. രണ്ടാം ഭാഗത്തിന്റെ തിരക്ക് കാരണമാകാം അവര്‍ വരാത്തതെന്നും കിട്ടിയ കളക്ഷന്റെ ടാക്‌സ് തിരിച്ചടക്കുന്നതില്‍ ബിസിയായിരിക്കുമെന്നാണ് അവാര്‍ഡിന്റെ അവതാരക പറഞ്ഞത്.
ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നെങ്കിലും ധുരന്ധര്‍ ഒളിച്ചുകടത്തിയ ചില പ്രൊപ്പഗണ്ടകള്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. മാധവന്‍ അവതരിപ്പിച്ച അജയ് സാന്യാല്‍ എന്ന കഥാപാത്രം ഇപ്പോഴുള്ള ബി.ജെ.പി ഗവണ്മെന്റിനെ ബൂസ്റ്റ് ചെയ്യുന്നയാളായി തോന്നിയെന്ന് പലരും അഭിപ്രായപ്പെട്ടു. സംവിധായകന്റെ ബി.ജെ.പി ചായ്‌വും ചര്‍ച്ചയായിരുന്നു.
Nobody from the #Dhurandhar team attended The Hollywood Reporter India award show to receive their movie’s honour
Excellent decision by them, this media outlet gave Dhurandhar an unnecessary negative review and then cried about it being “anti-Pakistan,”claimed by Anupama Chopra pic.twitter.com/5vREdit56K