തമിഴ് സിനിമയിലെ സൂപ്പര്‍ താരം ചിയാന്‍ വിക്രത്തിന്റെ മകനെന്ന ലേബലില്‍ സിനിമയിലെത്തുകയും പിന്നീട് തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്ത അഭിനേതാവാണ് ധ്രുവ് വിക്രം. ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ധ്രുവിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ബൈസണ്‍ കാലമാടന്‍.
കഴിഞ്ഞ ദിവസം താരത്തിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായത് നടി അനുപമ പരമേശ്വരനുമായി ബന്ധപ്പെട്ടായിരുന്നു. അടുത്തിടെ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കുണ്ടായിരുന്ന റിലേഷന്‍ഷിപ്പിനെ കുറിച്ചും പങ്കാളിയില്‍ നിന്നും നേരിടേണ്ടി വന്ന നാര്‍സിസ്റ്റിക് അബ്യൂസിനെ കുറിച്ചും അനുപമ വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. അനുപമ പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും ധ്രുവ് വിക്രമാണെന്നുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതോടെ താരത്തിന് വിമര്‍ശനവുമായി ഒട്ടനവധി പേരാണ് രംഗത്തെത്തിയത്.
ഇപ്പോഴിതാ ഇന്ത്യാ ടുഡേ റൗണ്ട് ടേബിളില്‍ സംസാരിക്കവെ കരിയറില്‍ നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെ കുറിച്ചും ഇത് താന്‍ അഭിമുഖീകരിക്കുന്ന രീതിയെ കുറിച്ചുമാണ് താരം സംസാരിച്ചത്.
‘സിനിമ പോലെയുള്ള ഒരു ജോലി തെരഞ്ഞെടുക്കുമ്പോള്‍ വളരെ നേരത്തേ തന്നെ നമുക്ക് മനസിലാകും വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമാണെന്ന്. ഈ ജോലി അത്രയും ബ്യൂട്ടിഫുള്ളാകുന്നതോടൊപ്പം തന്നെ ഇതിന് ഒരുപാട് വശങ്ങളുമുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല. റിയാലിറ്റിയില്‍ ഉറച്ചുനില്‍ക്കുക എന്നതും നമ്മളുടെ സ്റ്റാന്റും നമ്മളെവിടെയാണ് നില്‍ക്കുന്നത് എന്ന് തിരിച്ചറിയുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇതിനോടൊപ്പം തന്നെ നമ്മളെ സ്‌നേഹിക്കുന്നവരെ സംരക്ഷിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. നമ്മള്‍ സത്യത്തിന്റെ വഴിയിലാണെങ്കില്‍ ഇത്തരം ബഹളങ്ങള്‍ ഒരുപാട് കാലം നിലനില്‍ക്കില്ല. എന്നെ പിന്തുണക്കുന്ന ഒരു കൂട്ടം ആളുകള്‍ ചുറ്റുമുള്ളത് എന്റെ ഭാഗ്യമാണ്,’ ധ്രുവ് പറഞ്ഞു.
Content Highlight: Dhruv Vikram talks about scrutiny that he faces amid controversy
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.