സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
ആദ്യം രോഹിത്തിന് പിന്നിലൊളിച്ചു; ആരാധകനുമൊത്തുള്ള ധോണിയുടെ ഗ്രണ്ടിലെ ഓട്ടം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday 6th March 2019 9:50am

നാഗ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും ആരാധകനും ഗ്രൗണ്ടില്‍ ഓടുന്ന രസകരമായ വീഡിയോയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലും ക്രക്കറ്റ് ആരാധകരുടെ സ്റ്റാറ്റസുകളിലും. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ധോണിയെ കെട്ടിപ്പിടിക്കാന്‍ ആരാധകന്‍ ഗ്രൗണ്ടില്‍ ഓടിയെത്തിയത്.

ടീം ഇന്ത്യ ഫീല്‍ഡിങ്ങിന് ഇറങ്ങുമ്പോഴായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ ഗ്രൗണ്ടിലെത്തിയത്. ആരാധകന്‍ സമീപത്തേക്കു വരുന്നതുകണ്ട് ധോണി ഓടി. ആദ്യം ചിരിയോടെ രോഹിത് ശര്‍മക്ക് പിന്നില്‍ മറഞ്ഞിരുന്നു. വിടാതെ ആരാധകന്‍ ധോണിയെ പിന്തുടര്‍ന്നു. ഒടുവില്‍ സ്റ്റംപിനടുത്ത് നിന്ന് ധോണി ആരാധകനെ കെട്ടിപ്പിടിച്ചു. ലക്ഷ്യം സാധിച്ച ചിരിയോടെ ആരാധകന്‍ ഗ്രൗണ്ട് വിട്ടു.

Read Also : ആദ്യം ബാറ്റ് കൊണ്ട് പിന്നെ പന്ത് കൊണ്ട്; ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച വിജയ് ‘മാജിക്കി’ന് നിറഞ്ഞ കയ്യടി

ഗ്രൗണ്ടിനുള്ളിലും പുറത്തും ആരാധകര്‍ ധോണിയെ തേടിയെത്താറുണ്ട്. ആരാധകര്‍ക്കൊപ്പമുള്ള ധോണിയുടെ നിമിഷങ്ങള്‍ എന്നും വാര്‍ത്തകളാവാറുണ്ട്. കഴിഞ്ഞ മാസം നടന്ന ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മല്‍സരത്തിനിടെ തന്റെ സമീപത്തേക്ക് എത്തിയ ഇന്ത്യന്‍ ആരാധകന്‍ ഇന്ത്യന്‍ പതാകയുമായി ധോണിയുടെ അടുത്തെത്തിയതും വാര്‍ത്തയായിരുന്നു.

ആരാധകനുമൊത്തുള്ള രസകരമായ വിഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

 

Advertisement