ഞാന്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമ്പോഴും എന്നേക്കാളധികം ഓവേഷന്‍ കിട്ടയത് ഈ താരത്തിനായിരുന്നു; തുറന്ന് പറഞ്ഞ് ധോണി
Sports News
ഞാന്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമ്പോഴും എന്നേക്കാളധികം ഓവേഷന്‍ കിട്ടയത് ഈ താരത്തിനായിരുന്നു; തുറന്ന് പറഞ്ഞ് ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st November 2021, 8:41 pm

ഐ.പി.എല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 2008ല്‍ ഐ.പി.എല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ചെന്നൈയുടെ ക്യാപ്റ്റനായിരുന്നു ധോണി.

ചെന്നൈയില്‍ തന്നെക്കാളേറെ ആരാധകര്‍ മറ്റൊരു താരത്തിനാണെന്നും അയാള്‍ക്കായിരുന്നു ചെന്നൈ ഏറ്റവുമുച്ചത്തില്‍ ആരവം മുഴക്കിയതെന്നുമാണ് ധോണി പറയുന്നത്.

‘ഞാന്‍ കരുതുന്നത് ചെന്നെ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. എങ്ങെനെയാണ് കളിയെ ആഘോഷമാക്കേണ്ടതെന്ന് തമിഴ്‌നാട് ആണ് എന്നെ പഠിപ്പിച്ചത്. ചെന്നൈയില്‍ കളിക്കുമ്പോള്‍ ആരാധകര്‍ നല്‍കിയിരുന്ന പിന്തുണ വളരെയധികം വലുതാണ്.

പക്ഷേ, ചെന്നൈയില്‍ എന്നെക്കാള്‍ ആരാധകര്‍ സച്ചിന്‍ പാജിക്കാണ്. അദ്ദേഹം ഗ്രൗണ്ടിലേക്കെത്തുമ്പോഴാണ് കാണികള്‍ ഏറ്റവുമുച്ചത്തില്‍ ജയാരവം മുഴക്കിയത്. അദ്ദേഹം മുംബൈയ്ക്ക് വേണ്ടിയാണ് കളിക്കുന്നതെന്നു പോലും ചെന്നൈയിലെ ആരാധകര്‍ ഓര്‍ക്കാറില്ല,’ ധോണി പറയുന്നു.

ചില കാരണങ്ങളാല്‍ ചെന്നൈയ്ക്ക് 2 സീസണ്‍ കളിക്കാന്‍ പറ്റാതിരുന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് ചെന്നൈയെ കുറിച്ചാണെന്നും അദ്ദേഹം പറയുന്നു.

2021ലെ ഐ.പി.എല്ലിലെ കിരീടനേട്ടം ആഘോഷിക്കുന്ന ചടങ്ങിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. ധോണി ചെന്നൈയില്‍ എത്തിയ ശേഷം മാത്രമേ ടീമിന്റെ കിരീടനേട്ടം ആഘോഷിക്കൂ എന്ന് സി.എസ്.കെ സി.ഇ.ഓ കാശി വിശ്വനാഥന്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് കാരണമാണ് കിരീട നേട്ടത്തിന് പിന്നാലെയുള്ള ആഘോഷം ഇത്രയും വൈകിയത്.

മികച്ച പ്രകടനമായിരുന്നു താരത്തിന്റെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എല്ലാ സീസണിലും കാഴ്ച വെച്ചിരുന്നത്. ധോണിക്ക് കീഴില്‍ 4 കിരീടങ്ങളാണ് ചെന്നൈ നേടിയത്. 2010ല്‍ ആദ്യകിരീടം നേടിയതിന് ശേഷം 2010ലും 2018ലും 2021ലും ടീം കിരീടം സ്വന്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dhoni Chennai Super Kings Chennai Sachin Tendulkar