അവളെക്കുറിച്ച് എനിക്ക് ടെന്‍ഷനില്ല; കുഞ്ഞുസിവയെക്കുറിച്ച് മനസുതുറന്ന് ധോണി
Cricket
അവളെക്കുറിച്ച് എനിക്ക് ടെന്‍ഷനില്ല; കുഞ്ഞുസിവയെക്കുറിച്ച് മനസുതുറന്ന് ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th August 2018, 8:36 pm

മുംബൈ: താനെവിടെ പോകുമ്പോഴും ആളുകള്‍ക്ക് ചോദിക്കാനുള്ളത് മകള്‍ സിവയെ കുറിച്ചാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മഹേന്ദ്രസിംഗ് ധോണി. തന്റെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നത് സിവയാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

“ചുറ്റുമുള്ളവര്‍ അവളെ ഇഷ്ടപ്പെടുന്നുവെന്നത് വലിയ കാര്യമാണ്. രാവിലെ ഉണരുന്നത് മുതല്‍ അവള്‍ ആക്ടീവാണ്. എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് അവള്‍ക്ക് നല്ല ധാരണയുണ്ട്.”

ALSO READ: ആരാണ് കെപ്പ?; ലോകത്തിലെ ഏറ്റവും വിലകൂടിയ 23കാരന്‍ ഗോള്‍കീപ്പറെക്കുറിച്ച്

മാതാപിതാക്കളെന്ന നിലയില്‍ തനിക്കും സാക്ഷിയ്ക്കും സിവയെക്കുറിച്ച് ടെന്‍ഷനില്ലെന്നും ധോണി പറഞ്ഞു. വെറും മൂന്നര വയസേ ഉള്ളൂവെങ്കിലും സിവയ്ക്ക് സ്വന്തമായി ക്യാരക്ടര്‍ ഉണ്ടെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ എവിടെപ്പോയാലും സിവയെക്കുറിച്ചാണ് ആളുകള്‍ ചോദിക്കുന്നത്. ഞാനൊന്നും ചിത്രത്തിലെ കാണില്ല.”

നേരത്തെ മലയാള സിനിമയിലെ പാട്ടുപാടുന്ന സിവയുടെ വീഡിയോ വൈറലായിരുന്നു. മാത്രമല്ല കഴിഞ്ഞ ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ ഗാലറിയില്‍ താരമായതും സിവയായിരുന്നു.