| Wednesday, 5th December 2018, 4:54 pm

ഈഫ് യൂ ആര്‍ ബാഡ്, അയാം യുവര്‍ ഡാഡ്; പഞ്ച് ഡയലോഗുകളുമായി ധനുഷും ടോവിനോയും; മാരി 2 ട്രെയ്‌ലര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ധനുഷ് – ടോവിനോ തോമസ് കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന മാരി 2വിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സായി പല്ലവിയാണ് ചിത്രത്തിലെ നായിക.  ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പഞ്ച് ഡയലോഗുകളുമായിട്ടാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്.

വ്യത്യസ്തമായ വില്ലന്‍ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തില്‍ എത്തുന്നത്. ബീജ എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. 2015ല്‍ ഇറങ്ങിയ “മാരി”യില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് “മാരി 2”.

Also Read “കണ്‍മണി അന്‍പോട് കാതലന്‍ നാന്‍ എഴുതും കണിതമേ”; 96 ലെ ഡിലീറ്റ് ചെയ്ത മറ്റൊരു രംഗം, video

ടോവിനോ തോമസ് അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് “മാരി 2”. താന്‍ തന്നെയാണ് തമിഴില്‍ ഡബ്ബ് ചെയ്യുന്നതെന്നും അതിനായി തന്നെ സഹായിച്ച അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദിയുണ്ട് എന്നും കഴിഞ്ഞ ദിവസം ടോവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

“മാരി2വിന്റെ ഡബ്ബിങ് പൂര്‍ത്തിയായി. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി”, എന്നു പറഞ്ഞുകൊണ്ട് ധനുഷ്, സംവിധായകന്‍ ബാലാജി, നടന്‍ കൃഷ്ണ എന്നിവരെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ടൊവിനോയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് ടൊവിനോ തമിഴ് പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നുവെന്ന് വണ്ടര്‍ബാര്‍ ഫിലിംസ് കുറിച്ചു.

ധനുഷും ഭാര്യ ഐശ്വര്യയുമാണ് വണ്ടര്‍ബാര്‍ ഫിലിംസിന്റെ സ്ഥാപകര്‍. ബാലാജി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിക്കുന്നതും ധനുഷ് തന്നെയാണ്.

Latest Stories

We use cookies to give you the best possible experience. Learn more