അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് ചോളത്തിന് ഇടയിലായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. ഈ സംഭവം പുറത്തുവന്നതോടെ കൃഷിക്ക് പിന്നില്‍ ഉന്നതതലത്തിലുള്ളവര്‍ക്കും പങ്കുണ്ടെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
തിങ്കളാഴ്ച സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് ചരണ്‍ ദാസ് മഹന്ത് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ‘നെല്‍പ്പാത്രമെന്ന് അറിയപ്പെട്ടിരുന്ന ഛത്തീസ്ഗഡ് ഇപ്പോള്‍ കഞ്ചാവ് പാത്രമായി മാറുകയാണ്’ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തലസ്ഥാനത്തിന് വെറും 50 കിലോമീറ്റര്‍ മാത്രം അകലെ ഇത്രയും വലിയ കൃഷി നടന്നിട്ടും കളക്ടറും പൊലീസും അറിഞ്ഞില്ല എന്നത് വിശ്വസിക്കാനാവില്ലെന്നും ഭരണകൂടത്തിന്റെ ഒത്താശയില്ലാതെ ഇത് സാധിക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍, നോട്ടീസ് സ്പീക്കര്‍ തള്ളിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചുകയറി. ഇതേത്തുടര്‍ന്ന് ചരണ്‍ ദാസ് മഹന്ത്, മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരടക്കം 29 കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.
സഭാനടപടികള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് അല്‍പ്പനേരം സഭ നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നീട് എം.എല്‍.എമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
സംഭവത്തില്‍ വിനായക് താമ്രകര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും ബി.ജെ.പി അറിയിച്ചു. കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി വിജയ് ശര്‍മ സഭയില്‍ പറഞ്ഞു.
Content Highlight: ‘Dhaan ka katora turning into bowl of opium’: Uproar in Chattisghand