ഐ.സി.സിയുടെ പുതിയ ടി – 20 റാങ്കിങ്ങിൽ നേട്ടം കൊയ്ത് സൗത്ത് ആഫ്രിക്കയുടെ യുവതാരം ഡെവാൾഡ് ബ്രെവിസ്. കുട്ടി ക്രിക്കറ്റിന്റെ ബാറ്റിങ് റാങ്കിൽ താരം 80 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 21ാം സ്ഥാനത്തെത്തി. ബ്രെവിസിന് നിലവിൽ 614 പോയിന്റാണുള്ളത്.
ഐ.സി.സിയുടെ പുതിയ ടി – 20 റാങ്കിങ്ങിൽ നേട്ടം കൊയ്ത് സൗത്ത് ആഫ്രിക്കയുടെ യുവതാരം ഡെവാൾഡ് ബ്രെവിസ്. കുട്ടി ക്രിക്കറ്റിന്റെ ബാറ്റിങ് റാങ്കിൽ താരം 80 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 21ാം സ്ഥാനത്തെത്തി. ബ്രെവിസിന് നിലവിൽ 614 പോയിന്റാണുള്ളത്.
ഓസ്‌ട്രേലിയ്‌ക്കെതിരായ തകർപ്പൻ ബാറ്റിങ്ങാണ് താരത്തിന് ടി – 20 ബാറ്റിങ് റാങ്കിങ്ങിലെ മുന്നേറ്റത്തിലേക്ക് നയിച്ചത്. കങ്കാരുക്കൾക്കെതിരെയായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബ്രെവിസ് സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 56 പന്തുകൾ നേരിട്ട താരം പുറത്താവാതെ 125 റൺസാണ് നേടിയത്.

എട്ട് സിക്സറുകളും 12 ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നേരിട്ട 41ാം പന്തിലായിരുന്നു താരം തന്റെ കന്നി ടി – 20 സെഞ്ച്വറി കുറിച്ചത്. ഈ പ്രകടനത്തോടെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ബ്രെവിസ് സ്വന്തമാക്കി. ഈ മത്സരത്തിൽ സൗത്ത് ആഫ്രിക്ക കങ്കാരുക്കൾക്കെതിരെ 53 റൺസിന്റെ വിജയം നേടിയിരുന്നു.
അതേസമയം, പുതിയ ടി – 20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. 829 പോയിന്ററുമായി അഭിഷേക് ശർമയാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാമനായുള്ളത് മറ്റൊരു യുവതാരം തിലക് വർമയാണ്. നിലവിൽ താരത്തിന് 804 പോയിന്റാണുള്ളത്.

ഇംഗ്ലണ്ട് താരം ഫിൽ സാൾട്ടാണ് മൂന്നാം സ്ഥാനത്തുള്ളത്. താരത്തിന് 791 റൺസാണുള്ളത്. നാലും അഞ്ചും സ്ഥാനങ്ങളിൽ ട്രാവിസ് ഹെഡും ജോസ് ബട്ലറുമാണ്. ഇരുവർക്കും യഥാക്രമം 782, 772 എന്നിങ്ങനെയാണ് പോയിന്റ്. ആറാം സ്ഥാനത്തായി ഇന്ത്യൻ ടി – 20 നായകൻ സൂര്യകുമാർ യാദവുമുണ്ട്. താരത്തിന് 739 പോയിന്റാണുള്ളത്.
Content Highlight: Dewald Brevis makes massive Jump in ICC T20I Batting Ranking