അത്രയും വലിയൊരു ഭാഗ്യം എനിക്കിനി കിട്ടുമോ എന്നറിയില്ല: അവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം: ദേവിക സഞ്ജയ്
Malayalam Cinema
അത്രയും വലിയൊരു ഭാഗ്യം എനിക്കിനി കിട്ടുമോ എന്നറിയില്ല: അവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം: ദേവിക സഞ്ജയ്
ഐറിന്‍ മരിയ ആന്റണി
Monday, 23rd February 2026, 10:43 pm

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ‘ടീന മോള്‍’ ആയി ഇടം നേടിയ നടിയാണ് ദേവിക സഞ്ജയ്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ദേവിക ടീനമോളായി ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ തന്നെ മകള്‍ എന്ന സിനിമയിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ ഇന്‍ഡിവുഡ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരംഭത്തില്‍ തന്നെ വലിയ പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ദേവിക പറയുന്നു.

‘ഇന്നസെന്റ് അങ്കിള്‍, ജയറാം സാര്‍, ലളിതാന്റി, ശ്രീനിവാസന്‍ സാര്‍ ഇവരുടെയെല്ലാവരുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നത് വലിയ ഭാഗ്യമാണ്. അത്രയും വലിയൊരു ഭാഗ്യം എനിക്കിനി കിട്ടുമോ എന്ന് അറിയില്ല. ഇന്നസെന്റ് സാര്‍ ആകട്ടെ, ശ്രീനിവാസന്‍ സാറാകട്ടെ എല്ലാവരും തന്നെ ലെജന്‍ഡ്‌സാണ്. ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ വളരെ ബ്രില്ല്യന്‍ഡായി എഴുതുന്നയാളാണ് ശ്രീനിവാസന്‍ സാര്‍.

അദ്ദേഹത്തിന്റെ കൂടെയും ലളിതാന്റിയുടെയും ഇന്നസെന്റ്ങ്കിളിന്റെ കൂടെയുമൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. സന്തോഷം മാത്രമെയുള്ളു. അവരൊക്കെ ഒന്നും ചെയ്യാതെ സ്‌ക്രീനില്‍ വന്നിരുന്നാല്‍ തന്നെ അടിപൊളിയാണ്,’ ദേവിക സഞ്ജയ് പറയുന്നു.

എന്നാലും സ്‌ക്രിപ്‌റ്റൊക്കെ നോക്കി ഒരുപാട് സജഷനുകള്‍ പറയുമായിരുന്നുവെന്നും ആ പ്രായത്തിലും അത്രയും ആത്മാര്‍ത്ഥയോടും കണ്‍വിക്ഷനോടും കൂടെയാണ് സിനിമ ചെയ്തിരുന്നതെന്നും ദേവിക പറയുന്നു. അതെല്ലാം തനിക്കും വളരെ പ്രചോദനമാണെന്നും എല്ലാവരുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘സുഖമാണോ സുഖമാണ്’ ആണ് ദേവികയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മാത്യു തോമസാണ് നായകന്‍.
സിനിമയില്‍ ഇവര്‍ക്ക് പുറമെ ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഡ്രീം ബിഗ് ഫിലിംസാണ് വിതരണം ചെയ്ത സിനിമ ഫെബ്രുവരി 13നാണ് തിയേറ്ററുകളിലെതത്തിയത്. സമ്മിശ്ര അഭിപ്രായം ലഭിച്ച സിനിമ ബോക്‌സ് ഓഫീസില്‍ തിളങ്ങിയില്ല.

Content Highlight: Devika  sanjay says she was lucky to be able to work with great talents right from the start

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.