ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പ്രശംസിച്ച് മുന്‍ താരം ഡേവിഡ് ബെക്കാം. റൊണാള്‍ഡോ ഇപ്പോഴും തനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മികച്ച കാര്യമാണ് ചെയ്യുന്നതെന്ന് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.
ഗോളുകള്‍ നേടുന്നതിലും റെക്കോഡ് സൃഷ്ടിക്കുന്നതിലും റൊണാള്‍ഡോ ഇപ്പോഴും മികവ് തെളിയിക്കുകയാണെന്നും പ്രായം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം ചെയ്യുന്നതെല്ലാം അമ്പരപ്പിക്കുന്നതാണെന്നും ബെക്കാം കൂട്ടിച്ചേര്‍ത്തു.
‘ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മികച്ച കാര്യമാണ് റൊണാള്‍ഡോ ഇപ്പോഴും ചെയ്യുന്നത്. ഗോളുകള്‍ നേടുകയും റെക്കോഡുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് റൊണാള്‍ഡോയുടെ മികവ്. പ്രായം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം ചെയ്യുന്നതെല്ലാം അമ്പരപ്പിക്കുന്നതാണ്,’ ഡേവിഡ് ബെക്കാം.
നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് റൊണാള്‍ഡോ മത്സരിക്കുന്നത്. നിലവില്‍ 2025-26 സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 10 ഗോളും ഒരു അസിസ്റ്റുമാണ് റോണോ സ്വന്തമാക്കിയത്. ലീഗില്‍ ഇതുവരെ 123 മത്സരങ്ങളില്‍ നിന്ന് 110 ഗോളുകളാണ് റൊണാള്‍ഡോയുടെ സംഭാവന.
മാത്രമല്ല ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡിലും മുന്നേറുകയാണ് റോണോ. ഇതുവരെ 954 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 1000 ഗോള്‍ എന്ന സ്വപ്‌ന നേട്ടത്തിലേക്കാണ് റോണോ കുതിക്കുന്നത്.
ലയണല്‍ മെസി, Photo: intermiami/x.com
ഇതിനായി ഇനി വെറും 46 ഗോളുകള്‍ മാത്രമാണ് താരത്തിന് വേണ്ടത്. അതേസമയം ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരം ഇതിഹാസം ലയണല്‍ മെസിയാണ്. ഇതുവരെ 901 മത്സരങ്ങളില്‍ നിന്ന് 891 റണ്‍സാണ് മെസി സ്വന്തമാക്കിയത്.
മാത്രമല്ല 2025 എം.എല്‍.എസ്. കപ്പ് സ്വന്തമാക്കാന്‍ മെസിക്ക് സാധിച്ചത്. ടീമിന്റെ സഹ ഉടമ കൂടിയാണ് മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം 2025 എം.എല്‍.എസില്‍ 33 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകളാണ് താരം നേടിയത്. 24 അസിസ്റ്റ് ഗോളുകളാണ് മെസി അടിച്ചത്.
Content Highlight: Devid Bekham Talking About Cristiano Ronaldo