രഞ്ജിയിൽ പടിക്കൽ കൊടുങ്കാറ്റ്; വീണ്ടും സെഞ്ച്വറി
Cricket
രഞ്ജിയിൽ പടിക്കൽ കൊടുങ്കാറ്റ്; വീണ്ടും സെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th February 2024, 4:25 pm

രഞ്ജി ട്രോഫിയില്‍ കര്‍ണാടക തമിഴ് നാടിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കര്‍ണാടകക്കായി ദേവ്ദത്ത് പടിക്കല്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ എട്ട് ഇന്നിങ്‌സില്‍ നിന്നും തന്റെ നാലാമത്തെ സെഞ്ച്വറിയാണ് പടിക്കല്‍ നേടിയത്. പഞ്ചാബ്,ഗോവ, ഇംഗ്ലണ്ട് ലയണ്‍സ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു പടിക്കല്‍ ഇതിനുമുമ്പ് സെഞ്ച്വറി നേടിയത്.

മത്സരത്തിന്റെ 13.3 ഓവറില്‍ സ്‌കോര്‍ 35ല്‍ നില്‍ക്കേ നായകന്‍ മയാങ്ക് അഗര്‍വാളിനെ കര്‍ണാടകയ്ക്ക് നഷ്ടമായി. 44 പന്തില്‍ 20 റണ്‍സ് നേടിയായിരുന്നു കര്‍ണാടക നായകന്‍ പുറത്തായത്.

ഓപ്പണര്‍ രവികുമാര്‍ സമ്രാത്ത് 157 പന്തില്‍ 57 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 54.3 ഓവറില്‍ ടീം സ്‌കോര്‍ 167ല്‍ നില്‍ക്കേയാണ് രവികുമാറിനെ കര്‍ണാടകയ്ക്ക് നഷ്ടമായത്. സ്‌കോര്‍ 226ല്‍ നില്‍ക്കേ നിഖിന്‍ ജോസിനേയും കര്‍ണാടകക്ക് നഷ്ടമായി.

നിലവില്‍ കളി 68.3 ഓവറില്‍ 227 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ എന്ന നിലയിലാണ് കര്‍ണാടക. 163 പന്തില്‍ പുറത്താവാതെ 130 റണ്‍സ് നേടികൊണ്ട് പടിക്കല്‍ ക്രീസില്‍ ഉണ്ട്. പത്ത് ഫോറുകളും ആറ് പടുകൂറ്റന്‍ സിക്‌സുകളുമാണ് പടിക്കല്‍ അടിച്ചെടുത്തത്. പടിക്കലിനൊപ്പം നാല് പന്തില്‍ റണ്‍സ് ഒന്നുമില്ലാതെ മനീഷ് പാണ്ഡ്യയും ക്രീസില്‍ ഉണ്ട്.

Century for Devdutt padikkal!

He was positive from the word go and took on the TN bowlers with so much ease

It was so pleasant to watch him play live#CricketTwitter #RanjiTrophy pic.twitter.com/9jqcFRnd6W

— Asvanth (@asvanth1808) February 9, 2024

അതേസമയം രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും ഒരു തോല്‍വിയും അടക്കം 21 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് കര്‍ണാടക.

Content Highlight: Devdutt Padikkal  score century against Tamil nadu in Ranji trophy.