വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയും ബറോഡയും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. മോട്ടി ബാഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു ബറോഡ.
തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് ആണ് നേടിയത്. കര്‍ണാടകയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം ടീമിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.
99 പന്തില്‍ നിന്നും 15 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സാണ് താരം സ്വന്തമാക്കിയത്. താരത്തിന്റെ ലിസ്റ്റ് എയിലെ ഒമ്പതാം സെഞ്ച്വറിയാണ് ഇത്. വെറും 30 ഇന്നിങസില്‍ നിന്നാണ് പടിക്കല്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്.
താരത്തിന്റെ ഈ പ്രകടനം ഭാവിയില്‍ വലിയ പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. മാത്രമല്ല താരത്തിന് ഐ.പി.എല്ലിലും മികച്ച ഫോം നേടാനും സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 2024ലെ ഐ.പി.എല്‍ സീസണില്‍ താരത്തിന് കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ലായിരുന്നു.
ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സിന് വേണ്ടി മോശം പ്രകടനം തന്നെയായിരുന്നു താരം പുറത്തെടുത്തത്. ഏഴു മത്സരങ്ങളില്‍ നിന്ന് വെറും 38 റണ്‍സ് മാത്രമാണ് താരം നേടിയത്.
ഇതോടെ 2025 സീസണില്‍ മെഗാ ലേലത്തില്‍ താരത്തെ രണ്ടു കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സ്വന്തമാക്കുകയായിരുന്നു. ആഭ്യന്തര മത്സരങ്ങളിലെ തുടര്‍ച്ചയായ വെടിക്കെട്ട് പ്രകടനം ടി-20യിലും പ്രതിഫലിക്കും എന്ന് ഉറപ്പാണ്.
വിജയ് ഹസാരെ ട്രോഫി കര്‍ണാടകയ്ക്ക് വേണ്ടി മൂന്നാമനായി ഇറങ്ങിയാല്‍ കെ.വി. അനീഷ് 52 റണ്‍സ് നേടി മികവ് പുലര്‍ത്തി മറ്റാര്‍ക്കും തന്നെ ബറോഡക്കെതിരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.ബറോഡയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് രാജ് ലിംബാനിയും ഷെത്തുമാണ്. മൂന്നു വിക്കറ്റ് കളാണ് ഇരുപതും നേടിയത്.
Content Highlight: Devdutt Padikkal In Great Performance In Vijay Hazare Trophy