| Saturday, 15th August 2026, 10:08 pm

ഒറ്റ ഇന്ത്യക്കാരനുമില്ലാത്ത അപൂര്‍വ സെഞ്ച്വറി തൂക്കി; ലങ്കയില്‍ പടിക്കലിന്റെ പടയോട്ടം!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് തുടരുന്നത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. നിലവില്‍ 178 പന്തുകള്‍ നേരിട്ട് ഒരു സിക്സും 12 ഫോറും ഉള്‍പ്പെടെ 131 റണ്‍സ് നേടിയാണ് താരം ക്രീസില്‍ നില്‍ക്കുന്നകത്. പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്. ഇതോടെ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പടിക്കല്‍.

സ്വാതന്ത്ര ദിനത്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരമാകാനാണ് പടിക്കലിന് സാധിച്ചത്. മറ്റൊരു താരവും ഇന്ത്യയ്ക്ക് വേണ്ടി സ്വാതന്ത്ര ദിനത്തില്‍ സെഞ്ച്വറി നേടിയിട്ടില്ല. ഇതിന് മുമ്പ് റിപ്പബ്ലിക് ദിനത്തിലായിരുന്നു വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയത്.

പടിക്കലിനൊപ്പം മികച്ച പ്രകടനമാണ് ഓപ്പണര്‍ കെ.എല്‍. രാഹുല്‍ കാഴ്ചവെച്ചത്. 162 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 77 റണ്‍സ് നേടി റിട്ടയേഡ് ഔട്ടാവുകയായിരുന്നു താരം.

അതേസമയം മത്സരത്തില്‍ ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത് യശസ്വി ജെയ്‌സ്വാളിനെയാണ്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. പ്രതാപ് ജയസൂര്യയാണ് താരത്തെ പുറത്താക്കിയത്. മാത്രമല്ല ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 28 പന്തില്‍ 16 റണ്‍സിനാണ് മടങ്ങിയത്. പ്രതാപാണ് താരത്തെയും പുറത്താക്കിയത്. നിലവില്‍ പടിക്കലിനൊപ്പം ക്രീസിലുള്ളത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്താണ്. 36 പന്തില്‍ 27 റണ്‍സാണ് താരം നേടിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

ലാഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, ദിനേശ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണാല്‍ ദിനുഷ, നിരോഷന്‍ ഡിക്‌വെല്ല (വിക്കറ്റ് കീപ്പര്‍), കേശാര നുവന്ത, പ്രബാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ

Content Highlight: Devdutt Padikkal Achieve A Rare Record In Test Cricket For India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more