ശരിക്കും അവന്‍ അമ്പരപ്പിച്ചു; വെറും ഒമ്പത് റണ്‍സിന് നഷ്ടപ്പെടുത്തിയത് പുതു ചരിത്രം
Sports News
ശരിക്കും അവന്‍ അമ്പരപ്പിച്ചു; വെറും ഒമ്പത് റണ്‍സിന് നഷ്ടപ്പെടുത്തിയത് പുതു ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th January 2024, 3:55 pm

രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരെ കാര്‍ണാടക മികച്ച ലീഡില്‍ ബാറ്റിങ് തുടരുകയാണ്. ഡി.ആര്‍ ബെന്‍ട്രി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് ആദ്യ ഇന്നിങ്‌സില്‍ 46.5 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കാര്‍ണാടക മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്‌ചെക്കുന്നത്. നിലവില്‍ കളി തുടരുമ്പോള്‍ 99 ഓവറില്‍ അഞ്ച് വിക്കറ്റ് 398 റണ്‍സാണ് കര്‍ണാടക നേടിയത്.

കര്‍ണാടകയുടെ വണ്‍ ഡൗണ്‍ ബാറ്ററും മലയാളിയുമായ ദേവദത്ത് പടിക്കലിന്റ മികച്ച സ്‌ട്രൈക്കാണ് വമ്പന്‍ സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. 216 പന്തില്‍ നാല് സിക്‌സറും 24 ബൗണ്ടറിയും ഉള്‍പ്പടെ 193 റണ്‍സാണ് താരം അടിച്ചെടുത്തത്. 89.35 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് പഞ്ചാബിനെ താരം അടിച്ചൊടിച്ചത്.

എന്നാല്‍ വെറും ഒമ്പത് റണ്‍സ് അകലെയാണ് പടിക്കലിന് തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിലെ ആദ്യ ഡബില്‍ സെഞ്ച്വറി നഷ്ടമായത്. ഇതിന് മുമ്പ് പടിക്കല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 178 റണ്‍സ് നേടി വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. ഇതോടെ പുതു വര്‍ഷത്തില്‍ തന്റെ കന്നി ഡബില്‍ സെഞ്ച്വറിയാണ് താരത്തിന് നഷ്ടപ്പെട്ടത്.

പഞ്ചാബിന്റെ പ്രെരിത് ദത്തയുടെ പന്തില്‍ ബാള്‍തെജ് സിങ്ങാണ് പടിക്കലിനെ കയ്യിലാക്കിയത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും വിട്ടയച്ച താരം ഇപ്പോള്‍ ലക്‌നൗ സൂപ്പര്‍ ജെയ്ന്റിലാണ് കളിക്കുന്നത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും ദേവ്ദത്ത് പടിക്കല്‍ മികച്ച പ്രകടനമാണ് കര്‍ണാടകക്ക് വേണ്ടി പുറത്തെടുത്തത്.

പഞ്ചാബിനെതിരെ മികച്ച സ്‌കോറില്‍ എത്താന്‍ മധ്യ നിര ബാറ്റര്‍ മനീഷ് പാണ്ഡെയും നിര്‍ണായക പ്രകടനമാണ് കാഴ്ചവെച്ചത്. 165 പന്തില്‍ നിന്ന് 13 ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം 118 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരുടേയും സെഞ്ച്വറി മികവാണ് ടീമിനെ മികച്ച ലീഡില്‍ എത്തിച്ചത്.

Content Highlight: Devdutt Padikkal misses his maiden double century