അഞ്ചുവർഷം മന്ത്രിയായിരുന്നിട്ടും മുതലാളി രാജൻ അല്ലല്ലോ കൂലിപ്പണിക്കാരൻ രാജൻ എന്നല്ലേ വിളിച്ചത്; ആ വിളിയിൽ അഭിമാനം: കെ. രാജൻ
Kerala
അഞ്ചുവർഷം മന്ത്രിയായിരുന്നിട്ടും മുതലാളി രാജൻ അല്ലല്ലോ കൂലിപ്പണിക്കാരൻ രാജൻ എന്നല്ലേ വിളിച്ചത്; ആ വിളിയിൽ അഭിമാനം: കെ. രാജൻ
മുഹമ്മദ് നബീല്‍
Monday, 20th April 2026, 3:15 pm

തൃശ്ശൂർ: വയനാട് ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളിലൊന്നിൽ വിള്ളൽ കണ്ടെന്ന പരാതിയെ തുടർന്ന് സ്ഥലം സന്ദർശിക്കുകയും വിള്ളലല്ല മറിച്ച് വെള്ളം കിനിഞ്ഞ പാടുകൾ അടയാളപ്പെടുത്തിയ വരകളായിരുന്നെന്നും റവന്യൂ മന്ത്രി കെ. രാജൻ കഴിഞ്ഞ ദിവസം ബോധ്യപെടുത്തിയിരുന്നു.

ഇതിനേ തുടർന്ന് കടുത്ത അധിക്ഷേപങ്ങളാണ് സമൂഹ മാധ്യമങ്ങളിലടക്കം മന്ത്രിക്കെതിരെ നടന്നത്. തൃശ്ശൂരിൽ നിന്നൊരു വാർക്കപ്പണിക്കാരൻ വായനാട്ടിലെത്തിയിട്ടുണ്ടെന്നും, കൂലിപ്പണിക്കാരൻ രാജൻ എന്നൊക്കെയായിരുന്നു മന്ത്രിയെ അധിക്ഷേപിക്കുന്നതിനുപയോഗിച്ച പദ പ്രയോഗങ്ങൾ.

തൊഴിലാളി വർഗത്തെ പ്രതിനിധീകരിക്കുന്ന തനിക്ക് ഈ പ്രയോഗങ്ങളെല്ലാം അഭിമാനം പകരുന്നതാണെന്നാണ് മന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങളെ കാണവേയായിരുന്നു മന്ത്രി തനിക്കെതിരെയുള്ള സൈബർ അധിക്ഷേപങ്ങളിൽ മറുപടി നൽകിയത്.

‘കൂലിപ്പണിക്കാരൻ രാജൻ എന്ന വാക്കുകേൾകുമ്പോൾ എനിക്ക് ആത്മാഭിമാനം വർധിക്കുന്നതെല്ലാതെ ഒരു തരിമ്പുപോലും കുറഞ്ഞിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

‘പി.സി ജോഷിയുടെയും, രാജേഷ് റാവുവിന്റെയും, പി. കൃഷ്ണപിള്ളയുടെയും സ്മരണകളുറങ്ങുന്ന ഈ പാർട്ടി ഓഫീസിൽ നിന്ന് എന്നെ മന്ത്രിയായി പറഞ്ഞുവിട്ടു, അഞ്ചുവർഷം കഴിഞ്ഞ് കയറിവരുമ്പോൾ മുതലാളി രാജൻ എന്ന പേരുകേട്ടില്ലല്ലോ, കൂലിപ്പണിക്കാരൻ രാജൻ എന്ന പേരുകേൾക്കുന്നതിൽ എനിക്ക് ആത്മാഭിമാനമുണ്ട്,’ മന്ത്രി കൂട്ടിച്ചേർത്തു.

കൂലിപ്പണിക്കാരുടെയും ചെത്തുതൊഴിലാളികളുടെയും വേദനകളറിയുന്ന മണ്ണിൽ നിന്നും വരുന്ന തനിക്ക് ഈ വിളികൾ സുഹൃത്തുക്കൾ നൽകുന്ന സമ്മാനമായി സ്വീകരിക്കുമെന്നും കെ. രാജൻ പറഞ്ഞു.

കഴിഞ്ഞ ദിവസം എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർ മന്ത്രി രാജനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു.

Content Highlight: Despite being a minister for five years, he was not called Rajan the capitalist but Rajan the wage earner; proud of that nickname: K. Rajan

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം