ചെന്നൈ: മോദിയെയും മോദിയുടെ അച്ഛനെയും ഭയമില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.
ദ്രാവിഡ മുന്നേറ്റ കഴകം യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഉദയനിധിയുടെ പ്രതികരണം.
ചെന്നൈ: മോദിയെയും മോദിയുടെ അച്ഛനെയും ഭയമില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.
ദ്രാവിഡ മുന്നേറ്റ കഴകം യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഉദയനിധിയുടെ പ്രതികരണം.
‘മോദി ടെലിവിഷനിൽ പ്രത്യക്ഷപെടുമ്പോഴെല്ലാം അദ്ദേഹം എന്ത് പ്രഖ്യാപിക്കുമെന്ന് ആളുകൾക്ക് ഭയമാണ്, നോട്ടുനിരോധനവും കോവിഡ് കാലത്തേ പ്രഖ്യാപനങ്ങളും ആളുകളെ ഭയപ്പെടുത്തി.എന്നാൽ സ്റ്റാലിൻ ടിവിയിൽ പ്രത്യക്ഷപ്പെടുമ്പോൾ പ്രഖ്യാപിക്കുന്ന പദ്ധതികളെക്കുറിച്ച് ആളുകൾ സന്തുഷ്ടരാണ്. തമിഴ്‌നാടിന്റെ ക്ഷേമത്തിനായി ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ അവകാശങ്ങൾ ഉപേക്ഷിക്കില്ല. പ്രധാനമന്ത്രി മോദിയുടെ പിതാവ് വന്നാലും ഞങ്ങൾ പ്രധാനമന്ത്രി മോദിയെ ഭയപ്പെടില്ല,’ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയെയും കുടുബത്തെയും അധിക്ഷേപിച്ചതിൽ കടുത്ത പ്രതിഷേധവുമായി ബി.ജെ.പിയും രംഗത്തുവന്നു.
നേരത്തെ ഹിന്ദുസമുദായത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ഉദയനിധിയിപ്പോൾ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതനായ പിതാവിനെയും ലക്ഷ്യം വച്ചാണ് പരാമർശം നടത്തുന്നതെന്നും ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പുനവാല ആരോപിച്ചു.
‘എ.ഐ ഉച്ചകോടിയിൽ ഷിർട്ടില്ലാതെയായിരുന്നു കോൺഗ്രസ് പ്രതിഷേധിച്ചത് ഇപ്പോൾ കോൺഗ്രസിന്റെ സഖ്യ കക്ഷിയായ ഡി.എം.കെയും ധാർമികതയും, വിവേകവുമില്ലാതെ പ്രതിഷേധിക്കുകയാണ്,’ പുനവാല പറഞ്ഞു.
ബീഹാർ തെരഞ്ഞെടുപ്പുവേളയിൽ മോദിയുടെ മാതാവിനെ അധിക്ഷേപിച്ച ഇന്ത്യ മുന്നണിയുടെ പിന്തുടർച്ചയാണ് ഡി.എം.കെ നടത്തുന്നതെന്ന് പറഞ്ഞ ബി.ജെ.പി വക്താവ് ഇന്ത്യ മുന്നണി സ്നേഹത്തിന്റെ കടയല്ല ‘വിദ്വേഷത്തിന്റെ കടയാണ്’ തുറക്കുന്നതെന്നും ആരോപിച്ചു.
ഈ വർഷം കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ ഇത്തവണ ഡി.എം.കെയ്ക്ക് എതിരെ ബി.ജെ.പി – എ.ഐ.എ.ഡി.എം.കെ സഖ്യം രൂപീകരിച്ചിട്ടുണ്ട്. നടൻ വിജയ്‍യും ഇത്തവണ തന്റെ രാഷ്ട്രീയ പാർട്ടിയുമായി തെരഞ്ഞെടുപ്പിൽ രംഗപ്രവേശനം നടത്തുന്നുണ്ട്.
Content Highlight:deputy chief minister Udhayanidhi Stalin triggered a political uproar