ദൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല
India
ദൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല
ശ്രീലക്ഷ്മി എ.വി.
Monday, 5th January 2026, 11:30 am

ന്യൂദൽഹി: ദൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമാണ് ജാമ്യം നിഷേധിച്ചത്. മറ്റ് അഞ്ച് പ്രതികൾക്കും സുപ്രീം കോടതി ജാമ്യമനുവദിച്ചു.

ഉമർ ഖാലിദും ഷർജീൽ ഇമാമും ഭീകരവാദ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചെയ്തുവെന്നത് പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഓരോ പ്രതികളും ചെയ്ത കുറ്റം വ്യത്യസ്തമാണെന്നും ഓരോ പ്രതികളുടെയും വാദം പ്രത്യേകമായി സുപ്രീം കോടതി പരിഗണിച്ചെന്നാണ് റിപ്പോർട്ടുകൾ. ഭീകരവാദത്തിലെ നിയമങ്ങൾ എടുത്തുപറഞ്ഞാണ് കോടതി ജാമ്യം നിഷേധിച്ചത്.

അതർ ഖാൻ, അബ്‌ദുൾ ഖാലിദ് സൈഫി, മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്‌മാൻ, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷദാബ് അഹ്‌മദ് എന്നിവരാണ് ദൽഹി കലാപ കേസിൽ ജാമ്യം അനുവദിച്ച മറ്റുള്ളവർ.

2020ലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ദൽഹി കലാപം നടക്കുന്നത്. ഈ കലാപത്തിനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നും പ്രകോപനമുണ്ടാക്കുന്ന തരത്തിൽ പ്രസംഗങ്ങൾ നടത്തിയെന്നടക്കമുള്ള ആരോപണങ്ങളായിരുന്നു ഇവർക്കെതിരെ ഉയർന്നിരുന്നത്.

അഞ്ച് വർഷത്തോളമായി ഉമർ ഖാലിദ്, ഷർജീം ഇമാം അടക്കമുള്ളവർ ജയിലിൽ കഴിയുകയാണ്.

രാജ്യസുരക്ഷ, യു.എ.പി.എ വകുപ്പുകൾ, ഭീകരവാദ വകുപ്പുകളെല്ലാം കണക്കിലെടുത്ത്, പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

Content Highlight: Delhi riots conspiracy case: Umar Khalid and Sharjeel Imam denied bail

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.