ഹൈദരാബാദ് കീഴടങ്ങി; ഡല്‍ഹി ഫൈനലില്‍
Ipl 2020
ഹൈദരാബാദ് കീഴടങ്ങി; ഡല്‍ഹി ഫൈനലില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th November 2020, 11:21 pm

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്‍ ഫൈനല്‍ കാണാതെ പുറത്ത്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് രണ്ടാം ക്വാളിഫയറില്‍ പൊരുതി തോറ്റ് വാര്‍ണറും സംഘവും മടങ്ങി.

190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് 17 റണ്‍സകലെ വീഴുകയായിരുന്നു. ഡല്‍ഹിയ്ക്കായി റബാദ നാല് വിക്കറ്റും
സ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി.

ഹൈദരാബാദിനായി കെയ്ന്‍ വില്യംസണും (67) അബ്ദുല്‍ സമദും (33) പൊരു നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്ന ഹൈദരാബാദ് മൂന്നുവിക്കറ്റുകള്‍ ആദ്യ അഞ്ചോവറുകള്‍ക്കിടയില്‍ വീണതോടെ പ്രതിരോധത്തിലായി.

പിന്നാലെ കഴിഞ്ഞ മത്സരത്തിലെ സണ്‍റൈസേഴ്സിന്റെ വിജയശില്‍പ്പികളായ ഹോള്‍ഡറും വില്യംസണും ക്രീസില്‍ ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.

ഹോള്‍ഡറിന് ശേഷം ക്രീസിലെത്തിയ സമദ് കൂറ്റനടികളോട് റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചു.

മൂന്നുവിക്കറ്റുകള്‍ ആദ്യ അഞ്ചോവറുകള്‍ക്കിടയില്‍ വീണതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി.

പിന്നാലെ കഴിഞ്ഞ മത്സരത്തിലെ സണ്‍റൈസേഴ്സിന്റെ വിജയശില്‍പ്പികളായ ഹോള്‍ഡറും വില്യംസണും ക്രീസില്‍ ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ കരുത്തിലാണ് ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ഹെറ്റ്മെയറും സ്റ്റോയിനിസും ഡല്‍ഹിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

അവസാന രണ്ട് ഓവറുകളില്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത നടരാജനും സന്ദീപ് ശര്‍മയുമാണ് ഡല്‍ഹി സ്‌കോര്‍ 200 കടക്കാതെ കാത്തത്. ഹെറ്റ്മെയര്‍ 22 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

സണ്‍റൈസേഴ്സിന് വേണ്ടി ഹോള്‍ഡര്‍, സന്ദീപ് ശര്‍മ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi Capitals vs SunRisers Hyderabad IPL 2020