‘സ്വരാജ് എന്ന ധാര്‍മികതയില്‍ അധിഷ്ഠിതമായ ഒരു സര്‍ക്കാരായിരിക്കണം എന്ന മഹാത്മാഗാന്ധിയുടെ ആദര്‍ശത്തിന്റെ മാപ്പര്‍ഹിക്കാത്ത ലംഘനമാണിത്,’ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ നേടിയത് സ്വന്തം കഴിവുകൊണ്ടല്ല മറിച്ച് പതിറ്റാണ്ടുകള്‍ പഴക്കമുളള ഡി.എം.കെയുമായുള്ള പങ്കാളിത്തത്തിന്റെ ഫലമായാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിതാക്കന്മാര്‍ ഇത്തരമൊരു രാഷ്ട്രീയത്തെ അനുഗ്രഹിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും തനിക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ദി ഹിന്ദു തമിഴില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
‘പതിറ്റാണ്ടുകളായി നമ്മുടെ കൂടെ നിന്നൊരു കക്ഷിയെ മെയ് നാല് വരെകോണ്‍ഗ്രസ് എതിര്‍ത്തൊരു പങ്കാളിക്ക് വേണ്ടി ഉപേക്ഷിക്കുന്നതിനെ എക്കാലത്തും യഥാര്‍ത്ഥ ബോധമുള്ള നെഹ്‌റു സംശയിക്കുമായിരുന്നു,’ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
ഇന്ത്യ ബ്ലോക്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ച ഒരേയൊരു സഖ്യ കക്ഷിയെ കോണ്‍ഗ്രസിന് എങ്ങനെ പിണക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
തന്റെ അഭിപ്രായത്തില്‍ ഡി.എം.കെയോടൊപ്പം തുടരുന്നതാണ് ധാര്‍മികതയെന്നും പ്രലോഭനങ്ങള്‍ക്ക് വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
ടി.വി.കെയുടെ രാഷ്ട്രീയ നയങ്ങളോ ലക്ഷ്യങ്ങളോ ഇനിയും പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമായി അവതരിപ്പിക്കപ്പെട്ടിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ സഖ്യത്തിനായി ധൃതി കാണിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ പുതിയ നീക്കം നിലവിലെ സഖ്യകക്ഷികളെ സംശയത്തിലാക്കുമെന്നും തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളെ താറുമാറാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സിനിമാ താരങ്ങളുടെ ജനപ്രീതിയെ മാത്രം വിശ്വസിച്ച് രാഷ്ട്രീയ സഖ്യങ്ങള്‍ ഉണ്ടാക്കുന്ന രീതിയെ അദ്ദേഹം എതിര്‍ത്തു. ഇത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള വളര്‍ച്ചയെ തടയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവസരവാദം: രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്തും ചെയ്യാമെന്ന നിലപാട് കോണ്‍ഗ്രസിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തളര്‍ത്തുമെന്നും, ദ്രാവിഡ രാഷ്ട്രീയത്തിന്റെ നിഴലില്‍ നിന്ന് മാറി സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്നും അയ്യര്‍ ഓര്‍മിപ്പിച്ചു.
ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ പുനര്‍ചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.