തിരുവനന്തപുരം: രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സി.പി.ഐ.എമ്മിന്റെ ലക്ഷ്യമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സി.പി.ഐ.എം അല്ലെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
“ആര് സ്ഥാനാര്‍ത്ഥിയാകണം എന്നുള്ളത് ഓരോ പാര്‍ട്ടിയുടേയും ആഭ്യന്തര കാര്യമാണ്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് സി.പി.ഐ.എമ്മിന്റെ ലക്ഷ്യം.” സീതാറാം യെച്ചൂരി പറഞ്ഞു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. അനൂകാലമായ നിലപാട് തന്നെ എടുക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.
നേരത്തെ ടി.സിദ്ധിക്കിനെയായിരുന്നു വയനാട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് മണ്ഡലത്തില്‍ രാഹുല്‍ മത്സരിച്ചേക്കാമെന്ന വാര്‍ത്തകള്‍ വരികയായിരുന്നു.