ഓസീസിനെതിരെ നാണക്കേടുമായി ദീപ്തി ശര്‍മ; ഇന്ത്യയ്ക്ക് കയറാനുള്ളത് റണ്‍മല!
Sports News
ഓസീസിനെതിരെ നാണക്കേടുമായി ദീപ്തി ശര്‍മ; ഇന്ത്യയ്ക്ക് കയറാനുള്ളത് റണ്‍മല!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th October 2025, 8:16 pm

2025 വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോറുമായി ഓസ്‌ട്രേലിയ. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 49.5 ഓവറില്‍ 338 റണ്‍സിന് പുറത്താകുകയായിരുന്നു.

ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ മിന്നും ഓപ്പണര്‍ ഫോബി ലിച്ച്ഫീല്‍ഡിന്റെ കരുത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 93 പന്തില്‍ 17 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് പുറത്തായത്. 127.96 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

താരത്തിന് പുറമെ മൂന്നാമതായി ഇറങ്ങിയ എല്ലിസ് പെറി 88 പന്തില്‍ 77 റണ്‍സും നേടി മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റനും ഓപ്പണറുമായ അലീസ ഹീലി അഞ്ച് റണ്‍സിന് മടങ്ങിയതോടെ ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 155 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഓസീസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

ആറാം നമ്പറില്‍ ഇറങ്ങിയ ആഷ്‌ളി ഗാര്‍ഡണര്‍ 45 പന്തില്‍ നാല് സിക്‌സും ഫോറും ഉള്‍പ്പെടെ 63 റണ്‍സും നേടി മികച്ചുനിന്നു. അതേസമയം അവസാന ഓവറിനെത്തിയ ദീപ്തി ശര്‍മയുടെ ഓവറില്‍ ഒരു റണ്‍ ഔട്ട് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് വീണത്.

അതേസമയം മത്സരത്തില്‍ ഒരു മോശം റെക്കോഡും ദീപ്തിയുടെ തലയില്‍ വീണിരിക്കുകയാണ്. വനിതാ ലോകകപ്പിലെ നോക്ക് ഔട്ട് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായിരിക്കുകയാണ് ദീപ്തി. ഇംഗ്ലണ്ടിന്റെ സോഫി എക്കല്‍സ്റ്റോണിനെ മറികടന്നാണ് ദീപ്തി ആ മോശം നേട്ടത്തിന്റെ തലപ്പത്ത് എത്തിയത്.

വനിതാ ലോകകപ്പിലെ നോക്ക് ഔട്ട് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരം, ബൗളിങ് ഫിഗര്‍, എതിരാളി, വേദി, വര്‍ഷം എന്ന ക്രമത്തില്‍

ദീപ്തി ശര്‍മ – 2/73 – ഓസ്‌ട്രേലിയ – നവി മുംബൈ – 2025

സോഫി എക്കല്‍സ്റ്റോണ്‍ – 1/71 – ഓസ്‌ട്രേലിയ – ക്രൈസ്റ്റ്ചര്‍ച്ച് – 2022

കോള്‍ ട്രയോണ്‍ – 0/70 – ഇംഗ്ലണ്ട്, ക്രൈസ്റ്റ്ചര്‍ച്ച് – 2022

മത്സരത്തില്‍ താരത്തിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി നല്ലപ്പുറെഡ്ഡി ചരണി രണ്ട് വിക്കറ്റും ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധാ യാദവ് എന്നവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സാണ്  നേടിയത്. സെമി ഫൈനലിന് ടീമില്‍ ഇടം നേടിയ ഷെഫാലി വര്‍മയെയും (10 റണ്‍സ്) സ്മൃതി മന്ഥാനയെയും (24 റണ്‍സ്) ഇന്ത്യക്ക് നഷ്ടമായി.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

അലീസ ഹീലി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫോബ് ലീച്ച്ഫീല്‍ഡ്, എലിസ് പെറി, ബെത് മൂണി, അന്നബെല്‍ സതര്‍ലന്‍ഡ്, ആഷ്‌ലീ ഗാര്‍ഡ്ണര്‍, താലിയ മഗ്രാത്, സോഫി മോളിനക്‌സ്, അലാന കിങ്, കിം ഗാര്‍ത്, മേഗന്‍ ഷട്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, അമന്‍ജോത് കൗര്‍, ഹര്‍മന്‍പ്രീത് കൗപര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, രാധ യാദവ്, ക്രാന്തി ഗൗഡ്, എന്‍. ചാരിണി, രേണുക സിങ്

Content Content: Deepithi Sharama In Unwanted Record Achievement