കല കാലത്തോട് നീതി കാണിച്ചില്ലെങ്കില്‍ പിന്നെന്തിന്? :ദീപന്‍ ശിവരാമന്‍
സൗമ്യ ആര്‍. കൃഷ്ണ

എന്ത് കൊണ്ട് ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി?

ഒരു നാടകം ചെയ്യാന്‍ തീരുമാനിക്കുതിന് പല കാരണങ്ങളുണ്ട്. ഞാന്‍ വളരെ സൂക്ഷിച്ചാണ് മൂലകൃതി തെരഞ്ഞെടുക്കാറ്. എന്റെ എല്ലാ നാടകങ്ങളുടെയും മൂലകൃതി വളരെ പ്രധാനപ്പെ” സാഹിത്യകൃതികളായിരുു. ഉദാഹരണത്തിന് ഗബ്രിയേല്‍ ഗാര്‍ഷ്യേ മാര്‍ക്കസ്, ഹെന്റി ക്രിപ്‌സ, ജോസ എമാഗോ, വില്ലിങ്ങ് ഗോള്‍ഡിങ്ങ്, ജാരി… ഞാന്‍ എഴുതി ജ്യോതിഷ് എം ജി സംവിധാനം ചെയ്ത ഹെര്‍മന്‍ ഹെര്‍സേ സിദ്ധാര്‍ത്ഥ ഉള്‍പ്പടെ പലതും നൊബേല്‍ സമ്മാനം ലഭിച്ച കൃതികള്‍ ആണ്. ഇത്തരം ഉത്തമമായ കൃതികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ എനിക്ക് മുമ്പില്‍ തീര്‍ക്കു ഒരു വെല്ലുവിളിയുണ്ട്. അത് എനിക്ക് ഇഷ്ടമാണ്.

ഞാന്‍ കാലിഗരി കാണുത് 19 വയസ്സിലാണ്. അതായത് 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അത്.അ് മുതല്‍ ഞാന്‍ ചിത്രത്തിന്റെ ആരാധകനാണ്. ജെര്‍മന്‍ എക്‌സപ്രഷനിസം ത െഎനിക്ക് ഏറെ ഇഷ്ടമായിരുു. അ് ത െഇത് വെച്ച് എന്തെങ്കിലും ചെയ്യണമെ് കരുതിയിരുു. ഞാന്‍ പഠിപ്പിക്കു കോഴ്‌സിന്റെ ഭാഗമായി 2015 ല്‍ ആണ് ഇങ്ങനെയൊരു നാടകം ചെയ്യുത്. ഇടം എങ്ങനെയാണ് കാഴ്ച്ചാനുഭവത്തിന്റെ പ്രധാന ഘടകമായി മാറുത് എതായിരുു പാഠ്യവിഷയം.അതിനു ശേഷമാണ് നാടകം റീ വപ്രോഡ്യൂസ് ചെയ്യുത്.

മാത്രമല്ല ഡോക്ടര്‍ ഓഫ് കാലിഗരിക്ക് ഒരു രാഷ്ട്രീയമുണ്ട്. 1920 ല്‍ ജെര്‍മന്‍ സൊസൈറ്റിയില്‍ നാഷണലിസ്റ്റ് വികാരം രൂപപ്പെടു ഒരു കാലത്ത് ഇറങ്ങിയ ചിത്രമാണിത്. സമാനമായ ഒരു അവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയിലും. എങ്ങനെയാണ് ഇത്രയും പ്രതിലോമകരമായ ഒരു രാഷ്ട്രീയത്തിന് മാസ് സപ്പോര്‍”് ഉണ്ടാവുകയും മോദിയെ പോലുള്ള നേതാക്കള്‍ ഉയര്‍ുവരികയും ചെയ്യുത് െആലോചിക്കേണ്ടതുണ്ട്. ജെര്‍മ്മനിയില്‍ നാഷണലിസ്റ്റ് അജണ്ട വളരുകയും നാസി പാര്‍”ി രൂപീകൃതമാവുകയും അതിന് വലിയ സ്വീകാര്യത ഉണ്ടാവുകയും ഹിറ്റ്‌ലര്‍ നേതാവായി ഉയരുകയും ചെയ്തു. ബാക്കി ചരിത്രമായിരുു. ഇ് ലോകത്തില്‍ എല്ലായിടത്തും ഇതേ രാഷ്ട്രീയ അവസ്ഥ ഉണ്ടാവുകയാണ്. ജെര്‍മ്മനി, പോളണ്ട്, ബ്രസീല്‍ ഇങ്ങനെ എല്ലായിടത്തും ഇത് തെയാണ്. ഇത് ചരിത്രത്തില്‍ എല്ലായിടത്തും ഒരു പ്രത്യേക സമയത്ത് നടക്കു പ്രതിഭാസമായി കാണാം. ഈ കാലത്ത് കലാകാരന്മാര്‍ രാഷ്ട്രീയം പറയേണ്ടതുണ്ട്.എാല്‍ ഇന്ത്യയിലെ കലാകാരന്മാര്‍ രാഷ്ട്രീയം പറയുത് വളരെ കുറവാണ്. അത് കൊണ്ട് ത െഅവര്‍ സേഫ് ആണ്. ബ്രെക്റ്റിനും ചാപ്ലിനും ഒക്കെ രാഷ്ട്രീയം പറഞ്ഞത് കൊണ്ട് ഓടി പോവേണ്ടി വവരാണ്. ഇന്ത്യയിലും രാഷ്ട്രീയം സംസാരിക്കുവര്‍ക്ക വലിയ ഭീഷണി നേരിടേണ്ടി വരും. പക്ഷേ കലാകാരന്മാര്‍ വളരെ സേഫായി രാഷ്ട്രീയെ പറയാതെ കടു പോവുകയാണഅ. ഇതാണ് ഇവിടെ ,സംഭവിക്കുത്. കാലിഗരി ഇത്തരത്തില്‍ ഒരു വലിയ രാഷ്ട്രീയ ചിന്തയാണ് പുറത്ത് വിടുത്. അത് കൊണ്ട് തെയാണ് ഞാന്‍ കാലിഗരി തെരഞ്ഞെടുത്തത്.

ഹൊറര്‍ സിനിമകളുടെ ആദ്യ ഫോമായാണ് കാലിഗരിയെ കാണുത്. ഈ ഹൊറര്‍ നാടകത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുാെ? എത്രത്തോളം വെല്ലുവിളിയുണ്ടായിരുു അത് ചെയ്യാന്‍?

ഞാനൊരു നാടകം ചെയ്യുമ്പോള്‍ അത് എങ്ങനെ ആസ്വാദകര്‍ കാണുമെ് ആലോചിക്കാറില്ല എതാണ് സത്യം. ഒരു നാടകം ആവശ്യപ്പെടു ഒരു ഭാഷയുണ്ട് അത് കണ്ടെത്തുക എത് മാത്രമാണ് എനിക്ക മുമ്പിലുള്ള വെല്ലുവിളി. ഈ സിനിമക്ക് അത്തരത്തിലൊരു ഭാഷ ആവശ്യമുണ്ട്. ഇതില്‍ ഹൊറര്‍ ഓരു എലിമെന്റ് മാത്രമാണ്. ത്രില്ലര്‍ ആണ് പ്രധാന ഘടകം. ഡിറ്റക്ടീവ് സ്വഭാവവും ഒക്കെയുള്ള ഒരു രീതിയാണ് അതിനുള്ളത്. രാഷ്ട്രീയവും ഫിലോസഫിയും കലര്‍ ഉത്തമമായ കൃതി കൂടിയാണ് അത്. ഹൊറരര്‍ ഒരു എലിമെന്റാണ്. നിങ്ങള്‍ പറഞ്ഞത് പോലെ തിയ്യറ്ററില്‍ പൊതുവേ ഹൊറര്‍ കൊണ്ടുവരാറില്ല എത് ശരിയാണ്. നാടകം മാറിയിരു് കാണു ഒാണ്. അത് കൊണ്ട് ത െഹൊറര്‍ അല്ലങ്കില്‍ ത്രില്ലര്‍ സ്വഭാവമുള്ള നാടകത്തിനകത്ത് ഇമ്മേര്‍സീവ് ആയ ഒരു തോല്‍ ഉണ്ടായാല്‍ മാത്രമേ ആ ഫീല്‍ ലഭിക്കുകയുള്ളു. കാലിഗരിയില്‍ ഒരു വെയര്‍ഹൗസിലാണ് കഥ നടക്കുത്. അത് വലിയൊരു സീനിക് സപേസ് ആണ്. കാണികള്‍ ആ വെയര്‍ഹൗസിലേക്കിറങ്ങിയിരിക്കു ഒരു തോലുണ്ടാവണം എെനിക്ക് നിര്‍ബന്ധമായിരുു.

നാടകത്തില്‍ അലന്‍ എ കഥാപാത്രത്തെ അവതരിപ്പിച്ചല്ലോ? ഔരേ സമയം നടനും സംവിധായകനുമയി മാറിയ അനുഭവം പങ്കുവെക്കാമൊ?

മിക്കവാറും സംവിധായകരും നടന്മാരാണ്. അവര്‍ക്ക് ഒരുപാട് നടന്മാരെ വളരെ അടുത്ത് കണ്ടറിഞ്ഞ ശീലമുണ്ടാകും. സംവിധാനം എത് സൈക്കോളജിക്കലായ ഒരു പ്രക്രിയ കൂടയാണ്. പലപ്പോഴും ചര്‍ച്ച ചെയ്യുകയും പലരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുകയാണ് സംവിധായകര്‍. എാല്‍ സംവിധായകര്‍ ത െനടന്മാരായി പരകായ പ്രവേശം ചെയ്യുമ്പോള്‍ നമ്മള്‍ സംവിധായകന്‍ ആണ് എത് പൂര്‍ണ്ണമായി മറക്കാന്‍ സാധിക്കണം. സാധാരണ നാടകം കളിക്കുമ്പോള്‍ വലിയ ടെന്‍ഷനോടുകൂടി വേദിക്ക് പുറത്ത് നില്‍ക്കുവരാണ് സംവിധായകന്‍. അഭിനയിക്കു സമയത്ത് വീഡിയോ പ്രോജക്ഷന്‍ കൃതയ്മായി നടക്കുമോ, സൊണ്ട് ശരിയോകുമോ എാെും ആലോചിക്കാന്‍ പറ്റില്ല. നാടകം തുടങ്ങുതിന് മുമ്പ് ഇതൊക്കെ ഒഴിവാക്കി തയ്യാറെടുക്കാന്‍ സാധിക്കണം. എന്റെ കൂടെ അഭിനയിക്കുവരും അത് അംഗീകരിക്കണം. എാല്‍ ഈ സംഘര്‍ഷം ഉണ്ടെിരിക്കെയും അഭ്ിനയം എനിക്കിഷ്ടമാണ്. കാരണം എന്റെ എല്ലാ ടെന്‍ഷനും മാറ്റി വെച്ച് ഒരു കഥാപാത്രമായി മാറാന്‍ സാധിക്കുമല്ലോ. മാത്രമല്ല തിയ്യേറ്ററിന്റെ ഭൗതിക തലത്തിനൊപ്പം അതിന്റെ ഫിസിക്ക്ല്‍ പ്രോസ്സിലും ഇടപെടാന്‍ എനിക്ക് ഇഷ്ടമാണ്.

ഒരിക്കല്‍ മലയാളിയുമായി അടുത്ത നിന്ന ഒന്നാണ് നാടകം, ഇപ്പോള്‍ അത് വല്ലാതെ അകല്‍ച്ച വരാനുള്ള കാരണം?

ഒരു പ്രത്യേക സമയത്ത് അത്തരത്തില്‍ ഒരു അടുപ്പം ഉണ്ടായി”ുണ്ട് എത് സത്യമാണ. അതിന് കാരണം വീടിന്റെ മുറ്റത്ത് നാടകം കളിച്ചിരു ഒരു കാലമുണ്ടായിരുതാണ്. എാല്‍ പിീട് ഈ സാഹചര്യം മാറുകയും നാടകത്തെ ആസ്വദിക്കാനുള്ള തരം ശേഷി ക്രമേണ ആസ്വാദകരില്‍ നി ഇല്ലാതാവുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും മെച്ചപ്പെടട് നാടകാസ്വാദന സംസ്‌കാരം ഉണ്ടാക്കാന്‍ എന്റെ സമകാലീനര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

വിദേശത്ത് നാടകം പഠിച്ച ആളാണല്ലോ? കേരളത്തില്‍ നാടകത്തിന് വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ല എന്ന് തോന്നിയിട്ടുണ്ടോ

കേരളത്തില്‍ ഇന്‍ഫ്രസ്ട്രക്ചര്‍ ഇല്ല എന്ന് തന്നെ പറയാം.നമുക്കുള്ളത് ആകെ രണ്ടോ മൂന്നോ തീയ്യേറ്റര്‍ ആണ്. അതും 50 വര്‍ഷം മുമ്പ് പണിതവയാണ്. നമ്മള്‍ ഒരു നാടകത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ വേദിയുടെ വലിപ്പത്തിന്റെ പരിമിതിയാണ് ആലോചിക്കുന്നത്. നമ്മള്‍ പാശ്ചാത്യ നാടുമായി താരതമ്യം ചെയ്യുന്നതില്‍ ശരിയല്ല. നമ്മുടെ നാട്ടില്‍ കൃത്യമായ കള്‍ച്ചറല്‍ പോളിസിയാണ് ആവശ്യം.നമുക്ക് അത്തരം പോളിസി ഇല്ല. ആകെ നടതക്കുന്നത്് വാര്‍ഷികമായി നടക്കുന്ന പരിപാടികള്‍ മാത്രമാണ്. തുടര്‍ച്ചയായി സമൂഹത്തിലെ ഇന്‍വെസ്റ്റ്‌മെന്ഡറില്‍ സ്‌റ്റേറ്റ് ഇടപെടണം എന്നാണ് ഞാന്‍ പറയുന്നത്. പല വിദേശ രാജ്യത്തും ലോട്ടറിയുടെയൊക്കെ വരുമാനത്തിന്റെ 50 ശതമാനം പോകുന്നത് ആര്‍ട്ടിലാണ്. നല്ല കല എന്നാല്‍ മെച്ചപ്പെടട് സമൂഹം ന്നെുകൂടിയാണ്. സിവില്‍ സെന്‍സുള്ള ഒരു സമൂഹം എന്നാണ് മനസ്സിലാക്കേണ്ട്ത്.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.