മഞ്ചേരി: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.
ഷിംജിതയെ മഞ്ചേരി സബ് ജയിലിലേക്ക് എത്തിച്ചു. ജയിലിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്.
ഷിംജിതയെ ജയിലിലേക്ക് എത്തിക്കുന്ന സമയം തന്നെ പൊലീസിന്റെ വാഹനം പ്രതിഷേധക്കാർ തടഞ്ഞിരുന്നു. പ്രതിഷേധക്കാരെ തടഞ്ഞുനിർത്തിയാണ് പൊലീസ് ഷിംജിതയെ പുറത്തിറക്കിയതെന്ന റിപ്പോർട്ടുകൾ.
കുന്നമംഗലം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഷിംജിതയെ റിമാൻഡ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റം നടത്തിയാണ് ഷിംജിതയെ കോഴിക്കോട് മെഡിക്കൽ കോളേജ്
പൊലീസ് അറസ്റ്റ് ചെയ്തത്.
അടച്ചിട്ട മുറിയിലാണ് പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി കേട്ടത്. ജ്യാമത്തിനുള്ള അപേക്ഷ വൈകാതെതന്നെ നൽകുമെന്നും മഞ്ചേരി ജയിലിലേക്കാണ് ഷിംജിതയെ കൊണ്ടുപോയതെന്നും ഷിംജിതയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
വടകരയിലെ ബന്ധുവീട്ടിൽനിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് വൈദ്യ പരിശോധന നടത്തിയത്.