രാജസ്ഥാന്‍-പഞ്ചാബ് മത്സരം ഒത്തുകളി? അന്വേഷണവുമായി ബി.സി.സി.ഐ
ipl 2021
രാജസ്ഥാന്‍-പഞ്ചാബ് മത്സരം ഒത്തുകളി? അന്വേഷണവുമായി ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd September 2021, 9:56 pm

അബുദാബി: ഐ.പി.എല്‍ വീണ്ടും ഒത്തുകളി സംശയത്തില്‍. പഞ്ചാബ് കിംഗ്‌സ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ഒത്തുകളി വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഹൂഡ പുറത്തായത്. രണ്ട് ബോളുകള്‍ നേരിട്ട ഹൂഡ ഒരു റണ്‍ പോലും നേടിയിരുന്നില്ല.

ഹൂഡയ്‌ക്കെതിരെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും. രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മുന്‍പ് ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും ക്യാപ്ഷനുമാണ് താരത്തെ കുടുക്കിയത്.

‘ഹിയര്‍ വി ഗോ’ എന്നാണ് ദീപക് ഹൂഡ, ടീം ഹെല്‍മറ്റും തലയില്‍ വെച്ചുള്ള തന്റെ ഫോട്ടോയില്‍ കുറിച്ചത്.

ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് താന്‍ ടീമില്‍ ഉണ്ടെന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ ദീപക് ഹൂഡ നല്‍കിയത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ താരം ലംഘിച്ചോ എന്നാണ് പരിശോധിക്കുക.

 

View this post on Instagram

 

A post shared by Deepak Hooda (@deepakhooda30)


പ്ലേയിങ് ഇലവനെ കുറിച്ച് മത്സരത്തിന് മുന്‍പ് ഒരു സൂചനയും പുറത്ത് വിടരുത് എന്നതാണ് ചട്ടം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Deepak Hooda in match fixing scanner? BCCI to investigate PBKS all-rounder’s match-day social media post