| Saturday, 5th April 2025, 4:33 pm

വേല്‍മുരുകയില്‍ കിട്ടുന്നതിനേക്കാളും വലിയ സെലിബ്രേഷന്‍ ജാസി ആ പാട്ടിലൂടെ അന്ന് ക്രീയേറ്റ് ചെയ്തു: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ച്ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധായകനായി തന്റെ കരിയര്‍ തുടങ്ങിയത്.
ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായി മാറിയപ്പോള്‍ തുടക്കകാലത്ത് തന്നെ തിരക്കുള്ള സംഗീത സംവിധായകനായി മാറാന്‍ ദീപക്കിന് സാധിച്ചു.

ഇപ്പോള്‍ ഒരു ലൈവ് ഷോയില്‍ തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്.

ഒരു ലൈവ് ഷോയുടെ അവസാനം തന്റെ ഏറ്റവും സെലിബ്രേറ്റഡ് ആയ വേല്‍മുരുക എന്ന ഗാനം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ചില കാരണങ്ങളാല്‍ ആ പ്ലാന്‍ നടന്നില്ലെന്നും ദീപക് ദേവ് പറയുന്നു. ജാസി ഗിഫ്റ്റ്‌നെ വച്ച് തട്ടും മുട്ടും താളം എന്ന ഗാനമാണ് അവസാനം പാടിയിരുന്നതെന്നും ആ ഗാനത്തിന് അത്രയും ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ കഴിയുമെന്ന് അന്നാണ് താന്‍ മനസിലാക്കിയെതെന്നും ദീപക് ദേവ് പറഞ്ഞു. ഐ.ആം വിത്ത് ധന്യ വര്‍മ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എപ്പോഴും നമ്മള്‍ വിചാരിച്ചത് പോലെ പ്ലാന്‍ നടക്കില്ല. ഏറ്റവും വലിയ ഉദാഹരണമായി എന്റെ ഒരു ലൈവ് ഷോ ഉണ്ടായിരുന്നു. ആ ഷോയില്‍ ക്ലോസിങ് സോങ്ങായിട്ട് ഏറ്റവും കൂടുതല്‍ ഞാന്‍ വെക്കണമെന്ന് ആഗ്രഹിച്ച പാട്ട് ‘വേല്‍മുരുകാ’ ആണ്. അന്ന് തൊട്ട് ഇന്നുവരെ എന്റെ സെലിബ്രേറ്റഡായ പാട്ടാണ് അത്.

പക്ഷേ അന്ന് നമ്മുടെ സോങ് ലിസ്റ്റില്‍ ഒരു ആറ് പാട്ട് പോകാനുണ്ടായിരുന്നു. അവസാനം ഒരു പാട്ടിനുള്ള സമയം കൂടെയെ ഉണ്ടായിരുന്നുള്ളൂ. കൃത്യം പതിനൊന്നു മണിക്ക് ഷോ അവസാനിപ്പിക്കണം. ആകെ മൂന്ന് മിനിറ്റുകൂടെ ബാക്കിയുള്ളൂ. ഒരു പാട്ട് കൂടി സമ്മതിക്കുമെന്ന് പറഞ്ഞു.

ജാസി ഗിഫ്റ്റ് അത് വരെ സ്റ്റേജില്‍ വന്നിട്ടില്ല. ജാസി ഗിഫ്റ്റ് എന്റെ ഒരു പാട്ട് പാടാനായി പുറകില്‍ സ്റ്റേജില്‍ നില്‍ക്കുകയാണ്. അവിടെ വേല്‍മുരുകയായിരുന്നു എന്റെ പ്ലാന്‍. എന്റെ ഷോ തീരുമ്പോള്‍ അത് വിജയകരമായി എനിക്ക് നിര്‍ത്തണം. അവിടെ ഞാന്‍ ജാസിയെ കുറിച്ച് ആലോചിച്ചു. ബിസിനസിനെക്കാളും നമുക്ക് ഒരു മനസുണ്ടല്ലോ അതുകൊണ്ടാണല്ലോ നമ്മള്‍ മ്യുസീഷന്‍ ആകുന്നത്. ആ ഒരു ക്രീയേറ്റിവും സെന്‍സിറ്റീവ് സൈഡും എന്നെ അപ്പോള്‍ പിടിച്ചെടുത്തു.

ജാസിയെ വെറുതെ നിര്‍ത്താന്‍ കഴിയില്ല. ഞാന്‍ ബാന്‍ഡിലുളളവരോട് പറഞ്ഞു തട്ടും മുട്ടും താളമാണ് പാടാന്‍ പോകുന്നത്. ആ പാട്ടാണോ വേല്‍മുരുകയല്ലേ എന്ന് സ്‌റ്റേജിലുള്ളവര്‍ ചോദിച്ചു. ആ പാട്ടിന് എത്രത്തോളം എഫക്റ്റ് ഉണ്ടാക്കാന്‍ കഴിഞ്ഞതെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് എനിക്ക് വേല്‍മുരുകയില്‍ കിട്ടുന്നതിനേക്കാളും വലിയ സെലിബ്രേഷനാണ് അന്ന് ജാസി ആ പാട്ടിലൂടെ ക്രിയേറ്റ് ചെയ്തത്,’ ദീപക് ദേവ് പറയുന്നു.

Content Highlight : Deepak Dev talks about an experience that happened at a live show

Latest Stories

We use cookies to give you the best possible experience. Learn more