ഷാര്‍ജ: കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിംഗ്‌സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം ശ്രദ്ധേയമായത് ഒരു വിവാഹാഭ്യര്‍ത്ഥനയോടെയായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇന്ത്യന്‍ കാരം ദീപക് ചഹാര്‍ മത്സരശേഷം ഗാലറിയിലെത്തി തന്റെ കാമുകി ജയ ഭരദ്വാജിനെ പ്രൊപ്പോസ് ചെയ്തിരുന്നു.
ഇതിന്റെ വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ദീപക് ചഹാറിന്റെ പ്രവൃത്തിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പിതാവ് ലോകേന്ദ്ര സിംഗ് ചഹാര്‍.
ദീപക് ഇത് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും എന്നാല്‍ പ്ലേ ഓഫ് ഘട്ടത്തില്‍ ജയയെ പ്രൊപ്പോസ് ചെയ്യാമെന്നാണ് കരുതിയിരുന്നതെന്നും പിതാവ് പറയുന്നു. ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന മത്സരത്തില്‍ പ്രൊപ്പോസ് ചെയ്യാന്‍ പറഞ്ഞത് ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണെന്നും ലോകേന്ദ്ര പറഞ്ഞു.
‘ധോണിയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ദീപക് ഇത് ചെയ്തത്,’ ലോകേന്ദ്ര ചഹാര്‍ പറഞ്ഞു.
180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തത്സമയം തന്റെ മകന്റെ വിവാഹ നിശ്ചയം കണ്ടത് അവിസ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരും യു.എ.ഇയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വിവാഹ തിയതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Deepak Chahar proposed ladylove Jaya Bhardwaj on MS Dhoni’s advice, reveals pacer’s father
