നിരക്കുകള്‍ തീരുമാനിക്കുന്നത് വ്യാപാര രഹസ്യം, പൊതുജനങ്ങളോട് വെളിപ്പെടുത്താനാവില്ല: ഇന്ത്യന്‍ റെയില്‍വേ
India
നിരക്കുകള്‍ തീരുമാനിക്കുന്നത് വ്യാപാര രഹസ്യം, പൊതുജനങ്ങളോട് വെളിപ്പെടുത്താനാവില്ല: ഇന്ത്യന്‍ റെയില്‍വേ
നിഷാന. വി.വി
Friday, 16th January 2026, 12:28 pm

ന്യൂദല്‍ഹി: ട്രെയിന്‍ യാത്രാ നിരക്കുകള്‍ തീരുമാനിക്കുന്ന രീതി ‘വ്യാപാര രഹസ്യ’മാണെന്ന വിചിത്ര മറുപടിയുമായി ഇന്ത്യന്‍ റെയില്‍വേ.

മാനദണ്ഡങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളോട് വെളിപ്പെടുത്താന്‍ ആവില്ലെന്നും റെയില്‍വേ പറഞ്ഞു.

നിരക്ക് നിര്‍ണയം, സീസണല്‍ വ്യതിയാനങ്ങള്‍, തത്കാല്‍ ബുക്കിങുകള്‍ തുടങ്ങിയ ഘടകങ്ങളെകുറിച്ചുള്ള വിശദവിവരങ്ങള്‍ തേടികൊണ്ട് കേന്ദ്ര വിവരാകാശ കമ്മീഷന്‍ നല്‍കിയ അപ്പീലിന് മറുപടി നല്‍കി കൊണ്ടായിരുന്നു ഇന്ത്യന്‍ റെയില്‍വേയുടെ വിചിത്ര പ്രസ്താവന.

ടിക്കറ്റ് നിരക്കുകള്‍ കണക്കാക്കുന്ന രീതി വാണിജ്യപരമായി വിശ്വാസ്യതയുള്ള കാര്യമാണ്, ഇത് വെളിപ്പെടുത്തുന്നത് റെയില്‍വേയുടെ വ്യാപാര രഹസ്യത്തെ ബാധിക്കുമെന്നുമാണ് റെയില്‍വേയുടെ വാദം.

ദേശീയ സുരക്ഷ, വ്യാപാരരഹസ്യങ്ങള്‍, വ്യക്തിപരമായ സ്വകാര്യത എന്നിവയ്ക്ക് ഭീഷണിയാവുന്ന കേസുകളില്‍ സെക്ഷന്‍ 8 പ്രകാരം വ്യാപാര രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. ഇത് ചൂണ്ടികാണിച്ചുകൊണ്ടാണ് റെയില്‍വേ തങ്ങളുടെ വാദത്തെ ന്യായീകരിക്കുന്നത്.

യാത്രാക്കൂലി വര്‍ധനവിനെ കുറിച്ച് പരാതികള്‍ വ്യാപകമാവുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ ഇത്തരത്തിലുള്ള നിലപാട്. തത്കാല്‍ ആപ്പുമായി ബന്ധപ്പെട്ടും നിരവധി പരാതികള്‍ യാത്രക്കാര്‍ ഉന്നയിച്ചിരുന്നു. ഒ.ടി.പി സംവിധാനം നടപ്പാക്കിയതോടെ സൈറ്റ് പൂര്‍ണമായും തകരാറിലായെന്നും അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിച്ചാലും സൈറ്റിലും ആപ്പിലും ടിക്കറ്റ് ലഭിക്കുന്നില്ലെന്നും യാത്രക്കാര്‍ ആരോപിച്ചിരുന്നു.

Content Highlight: Deciding on fares is a trade secret and cannot be disclosed to the public: Indian Railways

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.