| Saturday, 11th December 2021, 7:43 pm

കള്ളക്കടത്തുകാരന്‍ പുഷ്പരാജായി ഡേവിഡ് വാര്‍ണര്‍; നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഓസ്‌ട്രേലിയന്‍ താരമാണ് ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്ലിലെ പ്രകടനവും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുമാണ് താരത്തെ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്.

അല്ലു അര്‍ജുന്‍ ചിത്രമായ ‘അലാ വൈകുണ്ഡപുരം’ എന്ന ചിത്രത്തിലെ ‘ബുട്ട ബൊമ്മ’ എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ച വാര്‍ണറിന്റെ ടിക് ടോക്ക് വീഡിയോയ്ക്കും ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്.

എന്നാല്‍ ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് വാര്‍ണര്‍. അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ അല്ലുവിന് പകരം തന്റെ മുഖം ചേര്‍ത്തുവെച്ച താരത്തിന്റെ വീഡിയോ ആണ് തരംഗമാവുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. ഇന്ത്യന്‍ താരം കോഹ്‌ലിയും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ‘നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ’ എന്നാണ് കോഹ്‌ലിയുടെ കമന്റ്.

നിലവില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആഷസില്‍ മിന്നുന്ന ഫോമിലാണ് താരം. ഗാബ പിടിക്കാനിറങ്ങിയ ഇംഗ്ലണ്ടിന് മുന്നിലെ പ്രധാന വിലങ്ങുതടികളിലൊന്നുകൂടിയായിരുന്നു വാര്‍ണര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Conteny Highlight: David Warner posts new video

Latest Stories

We use cookies to give you the best possible experience. Learn more