അഫ്രീദി എന്നോട് മതം മാറാന്‍ പറഞ്ഞു, എന്റെ കരിയര്‍ നശിപ്പിച്ചു; തുറന്ന് പറഞ്ഞ് ഡാനിഷ് കനേരിയ
Cricket
അഫ്രീദി എന്നോട് മതം മാറാന്‍ പറഞ്ഞു, എന്റെ കരിയര്‍ നശിപ്പിച്ചു; തുറന്ന് പറഞ്ഞ് ഡാനിഷ് കനേരിയ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th March 2025, 6:47 pm

പാകിസ്ഥാന്റെ മുന്‍ താരമാണ് ഡാനിഷ് കനേരിയ. പേസ് ബൗളറായി പാകിസ്ഥാന്റെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം ചെയ്ത താരം 2000 – 2010 കാലഘട്ടത്തില്‍ ടീമിന് വേണ്ടി വലിയ സംഭാവനകളാണ് ക്രിക്കറ്റില്‍ നല്‍കിയത്. 61 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 261 വിക്കറ്റുകളാണ് താരം നേടിയത്. ഏകദിനത്തില്‍ 18 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റും താരത്തിനുണ്ട്.

എന്നാല്‍ ഡാനിഷ് കനേരിയ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഒരുപാട് വിവേചനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നെന്ന് പറയുകയാണിപ്പോള്‍. സഹതാരവും ക്യാപ്റ്റനുമായിരുന്ന ഷാഹിദ് അഫ്രീദി തന്നെ മതം മാറ്റാന്‍ പ്രേരിപ്പിച്ചെന്നാണ് മുന്‍ താരം പറഞ്ഞത്. ഇതോടെയാണ് തന്റെ ക്രിക്കറ്റ് കരിയര്‍ നശിച്ചതെന്നും കനേരിയ പറഞ്ഞു.

‘പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഞാന്‍ ധാരാളം വിവേചനങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്റെ കരിയര്‍ നശിപ്പിക്കപ്പെട്ടു. പാകിസ്ഥാനില്‍ എനിക്ക് അര്‍ഹമായ ബഹുമാനവും തുല്യതയും ലഭിച്ചില്ല. ഈ വിവേചനം കാരണം, ഞാന്‍ ഇന്ന് യു.എസിലാണ്. ഞാന്‍ ഒരുപാട് നിര്‍ദേശങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അതൊന്നും ഫലം കണ്ടില്ല,

എന്നിരുന്നാലും എന്റെ കരിയറില്‍ ഞാന്‍ ഹാപ്പിയാണ്. പാകിസ്ഥാനിലും കൗണ്ടിയിലുമായി ഞാന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇന്‍സമാം ഉള്‍ ഹഖ് എന്നെ വളരെയധികം പിന്തുണച്ചു. അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റനായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറും ഉണ്ടായിരുന്നു.

Shahid Afridi

എന്നാല്‍ ഷാഹിദ് അഫ്രീദിയും മറ്റുള്ള ചില താരങ്ങളും എന്നെ പിന്തുണച്ചില്ല. അഫ്രീദി എന്നോട് മതം മാറാനാണ് പറഞ്ഞത്. ഒരുപാട് തവണ എന്നോട് അയാള്‍ അത് പറഞ്ഞിട്ടുണ്ട്. മോശം അനുഭവങ്ങളാണ് എനിക്ക് കൂടുതലായി ഉണ്ടായിരിക്കുന്നത്,’ ഡാനിഷ് കനേരിയ പറഞ്ഞു.

 

Content Highlight: Danish Kaneria Criticize Pakistan Team And Shahid Afridi