ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദളിത് വിഭാഗത്തില്‍പ്പെട്ടവരോട് സ്വന്തമായി പ്ലേറ്റും വെള്ളവും കൊണ്ടുവരാന്‍ നിര്‍ദേശം.
ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നടന്ന മഹാ പ്രസാദം എന്ന പരിപാടിയിലായിരുന്നു ജാതി വിവേചനം. സംഭവം ഇതിനോടകം തന്നെ വലിയ വിവാദമായിട്ടുണ്ട്.
‘ഞങ്ങളോട് സ്വന്തം പ്ലേറ്റുകളും ഗ്ലാസുകളും കൊണ്ടുവരാനും മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചതിന് ശേഷം പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടു,’ 25 കാരനായ അജയ് ചതുര്‍ ബോറിച്ച പറഞ്ഞു.
ഈ നടപടി ഭരണഘടന നിരോധിച്ച അയിത്തം ആചരിക്കുന്നതിന് തുല്യമാണെന്നും എല്ലാവര്‍ക്കും അവകാശപ്പെട്ട പൊതു ഇടങ്ങളില്‍ ഇത്തരം വേര്‍തിരിവ് കാണിക്കുന്നത് അപമാനകരമാണെന്നും ദളിത പ്രവര്‍ത്തകര്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ സാമൂഹിക പ്രവര്‍ത്തകര്‍ ഗാന്ധി നഗര്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് സുപ്രണ്ടിനും പരാതിനല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.