കാലഹണ്ടി: ബീഫ് പാചകം ചെയ്തുവെന്നാരോപിച്ച് ഒഡീഷയിലെ കാലാഹണ്ടി ജില്ലയില്‍ ദളിത് യുവാവിനെതിരെ സ്വയം പ്രഖ്യാപിത ഗോസംരക്ഷകരുടെ ആക്രമണം.
യുവാവിനെ പരസ്യമായി അപമാനിക്കുകയും ചാണകം കലക്കിയ വെള്ളം തലയിലൂടെ ഒഴിച്ചതായുമാണ് റിപ്പോര്‍ട്ട്.
കാലഹണ്ടി: ബീഫ് പാചകം ചെയ്തുവെന്നാരോപിച്ച് ഒഡീഷയിലെ കാലാഹണ്ടി ജില്ലയില്‍ ദളിത് യുവാവിനെതിരെ സ്വയം പ്രഖ്യാപിത ഗോസംരക്ഷകരുടെ ആക്രമണം.
യുവാവിനെ പരസ്യമായി അപമാനിക്കുകയും ചാണകം കലക്കിയ വെള്ളം തലയിലൂടെ ഒഴിച്ചതായുമാണ് റിപ്പോര്‍ട്ട്.
കൂടാതെ യുവാവിനെ ചെരുപ്പ് മാല അണിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആക്രമണം നടക്കുന്നത് നോക്കി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥയേയും വീഡിയോയില്‍ കാണാം.
ബീഫ് പാചകം ചെയ്തുവെന്നാരോപിച്ചായിരുന്നു യുവാവിന് നേരെയുള്ള അതിക്രമം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
ഒഡീഷ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് അമിയ പാണ്ഡവ് സംഭവത്തിന്റെ വീഡിയോ പങ്കുവെക്കുകയും ബജ്‌റംഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുകയും ചെയ്തു.
A Dalit Man was beaten brutally, garlanded with footwears and cow dung slurry was poured on him by Bajrang Dal members in Kalahandi district of #Odisha for preparing Beef! Not only Christians or Muslims now Adivasi n Dalits are under attack here @zoo_bear @irfhabib @sushant_says pic.twitter.com/kHUWiSnLsC
— Amiya_Pandav ଅମିୟ ପାଣ୍ଡଵ Write n Fight (@AmiyaPandav) April 9, 2026
സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണെന്നും ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഉന്നതതല അന്വേഷണം വേണമെന്നും ഒഡീഷ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഡീഷയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണിത്. ജനുവരിയില്‍ ഇത്തരത്തില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തിരുന്നു.
Content Highlight: Dalit youth bathed in cow dung by Hindu mob in Odisha, accused of cooking beef