| Wednesday, 1st July 2026, 10:24 pm

ഞെട്ടിത്തരിച്ച് ഇംഗ്ലണ്ട്; ഡി.ആര്‍ കോംഗോയുടെ കൗണ്ടര്‍ അറ്റാക്കില്‍ ആദ്യ ലീഡ്

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഡി.ആര്‍. കോങ്കോ മുന്നില്‍. അമേരിക്കയിലെ അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ആദ്യ 30 മിനിറ്റ് പിന്നിടുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഡി.ആര്‍. കോംഗോ ലീഡ് ചെയ്യുന്നത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഡി.ആര്‍. കോംഗോ, ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയില്‍ സമ്മര്‍ദം സൃഷ്ടിച്ചാണ് ലീഡ് സ്വന്തമാക്കിയത്. തുടക്കത്തില്‍ ഏഴാം മിനിട്ടില്‍ കോങ്കോയുടെ ബ്രയാന്‍ സിപ്പന്‍ഗയാണ് ലക്ഷ്യം കണ്ടത്.

ഇംഗ്ലണ്ടിനെതിരെ പന്തടക്കത്തിലും മുന്നേറ്റങ്ങളിലും മേല്‍ക്കൈ നേടാനും തുടക്കത്തില്‍ കോംഗോയ്ക്ക് സാധിച്ചു.

ലീഡ് വഴങ്ങിയതോടെ ഹാരി കെയ്നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് സമനില ഗോള്‍ തേടി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഡി.ആര്‍ കോംഗോ മികച്ച പ്രതിരോധമാണ് നടത്തുന്നത്. ആദ്യ പകുതിയുടെ ശേഷിക്കുന്ന സമയത്ത് സമനില പിടിക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം.

അതേസമയം, ലീഡ് നിലനിര്‍ത്തുകയോ കൂടുതല്‍ ഗോളുകള്‍ നേടി അട്ടിമറി വിജയം ലക്ഷ്യമിടുകയോ ചെയ്യാനാണ് ഡി.ആര്‍. കോംഗോ ശ്രമിക്കുന്നത്. മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇംഗ്ലണ്ടിന് രണ്ടാം പകുതിയില്‍ മികച്ച പ്രകടനം അനിവാര്യമായിരിക്കും.

Content Highlight: D.R Congo Lead Against England Against In FIFA World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more