തലമുറമാറ്റത്തിനാണ് നസ്‌ലെന്‍, സന്ദീപ് പ്രദീപ്, മാത്യു തോമസ്, മമിത ബൈജു അനശ്വര രാജന്‍ തുടങ്ങിയ താരങ്ങളിലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. മികച്ച ചിത്രങ്ങളുടെ ഭാഗമായും അതിലുപരി മികച്ച പ്രകടനം കാഴ്ചവെച്ചും മേല്‍പറഞ്ഞവരെല്ലാം ഇതിനോടകം തന്നെ തങ്ങളുടെതായ ഇടം മലയാളത്തിലും അന്യഭാഷയിലും കണ്ടെത്തിയിട്ടുണ്ട്. സിനിമാ മേഖലയില്‍ സാധാരണയായി കണ്ടുവരുന്ന നെപ്പോട്ടിസത്തിന്റെ ലേബലില്ലാതെയാണ് ഈ പുതുമുഖങ്ങളെല്ലാം ഇവിടെ അതിജീവിച്ചതെന്ന വസ്തുതയും ഇവരുടെ കഠിനധ്വാനത്തെ സൂചിപ്പിക്കുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫേസ് സ്വാപ്പിങ് എ.ഐ ട്രെന്‍ഡാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. പഴയകാല മലയാള ചിത്രങ്ങളില്‍ ഇവരുടെ മുഖം വെട്ടിച്ചൊട്ടിക്കുന്ന പോസ്റ്റുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരുന്നത്. നസ്‌ലെനും സന്ദീപ് പ്രദീപുമാണ് ഇവരുടെ പ്രധാന ഇര. എന്നാല്‍ ഇത്തരം പോസ്റ്റുകളും സന്ദീപിനെ പടക്കളം സന്ദീപ് എന്ന് പേരുമാറ്റി അവഹേളിക്കുന്നതും പരിധി വിട്ടതോടെ പലരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച സന്ദീപ് 2023 ല്‍ പുറത്തിറങ്ങിയ ഫാലിമി എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതനാവുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പടക്കളം. ആലപ്പുഴ ജിംഖാന, എക്കോ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സന്ദീപ് മലയാളത്തിലെ മുന്‍നിര നായകന്മാരുടെ ലിസ്റ്റിലേക്ക് ഉയരുന്നത്. പടക്കളത്തിലെയും ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലെയും പ്രകടനത്തിന് വലിയ കൈയടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
ഇരു ചിത്രങ്ങളിലും കഥാപാത്രത്തിലുണ്ടാകുന്ന മാറ്റങ്ങളെ വളരെ സൂക്ഷമമായി കൈകാര്യം ചെയ്ത സന്ദീപ് ഒട്ടനവധി നിരൂപക പ്രശംസ നേടിയിരുന്നു. എന്നാല്‍ അന്ന് താരത്തിന് ലഭിച്ച പ്രശംസകളുടെ നേര്‍ വിപരീതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏത് ചിത്രത്തിലും തല വെട്ടിയൊട്ടിച്ചാല്‍ താരത്തിന് ചേരുമെന്ന പേരില്‍ താരത്തെ ഹാസ്യകഥാപാത്രമായാണ് പലരും അവതരിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള പോസ്റ്റുകള്‍ മലയാളത്തിലെ നെപ്പോ കിഡ്‌സിന്റെ ഫാന്‍സിന് സ്വന്തമായി അധ്വാനിച്ച് സിനിമയില്‍ സ്ഥാനം കണ്ടത്തിയവരോടുള്ള ഫ്രസ്‌ട്രേഷനാണെന്നാണ് പലരുടെയും അഭിപ്രായം. ഇത്രയും കാലം കൊണ്ട് ഇവര്‍ നേടിയെടുത്ത സ്റ്റാര്‍വാല്യൂവും ഇമേജും സൈബര്‍ അറ്റാക്കിലൂടെ ഇല്ലാതാക്കനാണ് പലരുടെയും ശ്രമമെന്നും കമന്റുകള്‍ കാണാം.
എന്നാല്‍ ഇത്തരം ട്രെന്‍ഡുകള്‍ ഒരു തമാശയായി മാത്രം കണ്ടാല്‍ മതിയെന്നും മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വരെ ട്രോളുകള്‍ക്ക് ഇരയാക്കാറുണ്ടെന്നുമാണ് ട്രെന്‍ഡിനെ അനുകൂലിക്കുന്നവരുടെ ന്യായീകരണം.
Content Highlight: Cyber attack to Actor Sandeep Pradeep through AI face swap photos and videos
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.