‘1996 ഫെബ്രുവരിയില്‍, ക്യൂബന്‍ വ്യോമാതിര്‍ത്തിക്ക് മുകളില്‍ വെച്ച് മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ബ്രദേഴ്‌സ് ടു ദി റെസ്‌ക്യൂ’ എന്ന ഭീകരസംഘടനയുടെ രണ്ട് വിമാനങ്ങള്‍ വെടിവെച്ചിട്ട സംഭവത്തെ ദുരുദ്ദേശ്യപരമായി വളച്ചൊടിച്ചാണ് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ശത്രുതാപരമായ ലക്ഷ്യങ്ങളോടെ ഈ സംഘടന ക്യൂബന്‍ വ്യോമാതിര്‍ത്തി തുടര്‍ച്ചയായി ലംഘിച്ചിരുന്നത് ഏവര്‍ക്കും അറിവുള്ള കാര്യമായിരുന്നു. കൂടാതെ, തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി യു.എസ് സര്‍ക്കാര്‍ ഈ സംഭവവുമായി ബന്ധപ്പെട്ട മറ്റ് ചരിത്രസത്യങ്ങളെയും വളച്ചൊടിക്കുകയാണ്.
1994-നും 1996-നും ഇടയില്‍ അന്താരാഷ്ട്ര നിയമങ്ങളെയും യു.എസ് നിയമങ്ങളെത്തന്നെയും നഗ്നമായി ലംഘിച്ചുകൊണ്ട് ഈ സംഘടന നടത്തിയ ഇരുപത്തിയഞ്ചിലധികം ഗുരുതരവും ബോധപൂര്‍വ്വവുമായ വ്യോമാതിര്‍ത്തി ലംഘനങ്ങളെക്കുറിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് ക്യൂബ നല്‍കിയ നിരവധി ഔദ്യോഗിക പരാതികളെ അവര്‍ മനപൂര്‍വം മറച്ചുവെക്കുന്നു,’ ക്യൂബ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍, അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംബന്ധിച്ച 1944-ലെ ചിക്കാഗോ കണ്‍വെന്‍ഷന്‍, വ്യോമാധികാരത്തിന്റെയും ആനുപാതികതയുടെയും തത്വങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായുള്ള ന്യായമായ സ്വയംരക്ഷാ നടപടിയായിരുന്നു അതെന്നും പ്രസ്താവനയില്‍ പറയുന്നു.
സിവില്‍ ഏവിയേഷന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടതിന്റെ ഇരയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, തങ്ങളുടെ പ്രദേശത്തിന് മുകളിലൂടെ വിദേശ വിമാനങ്ങള്‍ ശത്രുതാപരവും പ്രകോപനപരവുമായ രീതിയില്‍ അതിക്രമിച്ചു കയറുന്നത് ഒരിക്കലും അനുവദിക്കുകയോ സഹിക്കുകയോ ഇല്ലെന്ന് മാത്രമല്ല, മുന്‍പ് തെളിയിച്ചിട്ടുള്ളതുപോലെ സൈനിക ശക്തിപയോഗിച്ച് അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും ക്യൂബ പറഞ്ഞു.
‘ക്യൂബ നല്‍കിയ മുന്നറിയിപ്പുകള്‍ക്ക് നേരെ യു.എസ് സര്‍ക്കാര്‍ പുലര്‍ത്തിയ നിഷ്‌ക്രിയത്വം, ക്യൂബന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും എതിരെ തങ്ങളുടെ മണ്ണില്‍ നിന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമാസക്തവും നിയമവിരുദ്ധവുമായ ഭീകരപ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കുള്ള പങ്കാളിത്തമാണ് വെളിപ്പെടുത്തുന്നത്. വിപ്ലവത്തിന്റെ വിജയം മുതല്‍ ഇന്നുവരെ ഇത് തുടര്‍ച്ചയായി അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ശൈലിയാണ്.
മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന (ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ലാത്ത) ആരോപണങ്ങള്‍ ഉന്നയിച്ച്, തങ്ങളുടെ അതിര്‍ത്തിയില്‍ നിന്നും ഏറെ അകലെയുള്ള കരീബിയന്‍, പസഫിക് അന്താരാഷ്ട്ര സമുദ്രമേഖലകളില്‍ അതിക്രമിച്ചു കയറി, ക്രൂരമായ സൈനിക ശക്തിപയോഗിച്ച് ഇരുനൂറോളം മനുഷ്യരെ കൊലപ്പെടുത്തുകയും 57 കപ്പലുകള്‍ നശിപ്പിക്കുകയും ചെയ്ത അതേ യു.എസ് സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ ഈ ആരോപണവുമായി വരുന്നത് എന്നത് കടുത്ത കാപട്യമാണ്. അന്താരാഷ്ട്ര നിയമപ്രകാരം ഇവ വ്യാജ ഏറ്റുമുട്ടലുകളും യു.എസ് നിയമപ്രകാരം കൊലപാതകങ്ങളുമാണ്.
ക്യൂബന്‍ വിപ്ലവ നേതാവിനെതിരെയുള്ള ഈ വ്യാജ ആരോപണം, ക്യൂബന്‍ വിരുദ്ധ ശക്തികള്‍ കെട്ടിച്ചമച്ച വ്യാജ കഥകളുടെ ഭാഗമാണ്. കടുത്ത ഊര്‍ജ്ജ ഉപരോധങ്ങളും സായുധ ആക്രമണ ഭീഷണികളും ഉള്‍പ്പെടെയുള്ള ഏകപക്ഷീയമായ അടിച്ചമര്‍ത്തല്‍ നടപടികളിലൂടെ, മാന്യരായ ക്യൂബന്‍ ജനതയ്ക്ക് മേല്‍ കൂട്ടായതും ക്രൂരവുമായ ശിക്ഷാനടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ന്യായീകരിക്കാനുള്ള അവരുടെ നിരാശാജനകമായ ശ്രമമാണിത്,’ പ്രസ്താവനയില്‍ പറയുന്നു.
സമാധാനത്തോടുള്ള പ്രതിബദ്ധതയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ അംഗീകരിക്കുന്ന സ്വയംരക്ഷയ്ക്കുള്ള തങ്ങളുടെ അവകാശം വിനിയോഗിക്കുമെന്ന ഉറച്ച തീരുമാനവും ക്യൂബ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
മാതൃരാജ്യത്തെയും തങ്ങളുടെ സോഷ്യലിസ്റ്റ് വിപ്ലവത്തെയും സംരക്ഷിക്കുമെന്ന ഉറച്ച തീരുമാനം ക്യൂബന്‍ ജനത വീണ്ടും ആവര്‍ത്തിച്ചു.
മാതൃരാജ്യം അല്ലെങ്കില്‍ മരണം, നമ്മള്‍ വിജയം വരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ക്യൂബ പ്രസ്താവന അവസാനിപ്പിച്ചത്.
Content Highlight: Cuba condemns US’s politically motivated murder charge against Raul Castro
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.