| Saturday, 14th February 2026, 8:39 pm

പ്രേമത്തിലെ ജോര്‍ജായി സഞ്ജു, റൊമാന്റിക് ഹീറോസായി ചെന്നൈ ബോയ്‌സ്; വാലന്റൈന്‍ സ്‌പെഷ്യല്‍ ഏറ്റെടുത്ത് ആരാധകര്‍

ഫസീഹ പി.സി.

മലയാളം ചിത്രമായ പ്രേമത്തിലെ നിവിന്‍ പോളിയുടെ ജോര്‍ജിന്റെ വേഷത്തില്‍ സഞ്ജു സാംസണ്‍, തമിഴ് ചിത്രം വാരണായിരത്തിലെ സൂര്യയുടെ ഗെറ്റപ്പില്‍ റുതുരാജ് ഗെയ്ക്വാദ്. ആരാധകര്‍ക്കുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വാലന്റൈന്‍സ് ഡേ സ്‌പെഷലാണീ ഈ എ.ഐ ചിത്രങ്ങള്‍. ഈ ചിത്രങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്.

ഇവര്‍ക്കൊപ്പം ശിവം ദുബെയുടെയും ഡെവാള്‍ഡ് ബ്രെവിസിന്റെയും റൊമാന്റിക് ഹീറോകളായുള്ള എ. ഐ. ഫോട്ടോകളുണ്ട്. ദുബെയെ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ എന്ന സിനിമയിലെ ഷാരൂഖ് ഖാന്റെ ഗെറ്റപ്പില്‍ അവതരിപ്പിച്ചപ്പോള്‍ ബ്രെവിസ് യേ ജവാനി ഹേ ദീവാനി സിനിമയിലെ രണ്‍ബീര്‍ കപൂറിന്റെ വേഷത്തിലാണ് എത്തിയത്.

സി.എസ്.കെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് ഈ ഫോട്ടോകള്‍ പങ്കുവെച്ചത്. ‘നമ്മുടെ സിംഹങ്ങള്‍ പീക്ക് റൊമാന്റിക് സിനിമകളില്‍ ആയിരുന്നെങ്കിലോ? നിങ്ങള്‍ക്ക് ആരുടെ ഫോട്ടോ യാണ് ഇഷ്ടമായത് എന്ന അടികുറിപ്പോട് കൂടിയാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഈ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. വെറും രണ്ട് മണിക്കൂറില്‍ ഇന്‍സ്റ്റഗ്രാമില്‍ 187k ലൈക്സും 453 കമന്റുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ, 306പേര്‍ തങ്ങളുടെ വാളില്‍ ഇത് റീഷെയര്‍ ചെയ്യുകയും രണ്ട് kയില്‍ അധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

എക്സിലും ഫേസ്ബുക്കിലുമെല്ലാം സമാന രീതിയുള്ള പ്രതികരണം തന്നെയാണുള്ളത്. ഏറെ ആഘോഷിച്ച പ്രേമത്തിലെ നിവിന്‍ പോളിയുടെ ഗെറ്റപ്പില്‍ സഞ്ജുവിനെ അവതരിപ്പിച്ചത് മലയാളി ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

കമ്മന്റ് ബോക്‌സില്‍ താരത്തിന്റെ ഗെറ്റപ്പ് സൂപ്പറാണ് എന്ന തരത്തിലുള്ള നിരവധി കമന്റുകളുണ്ട്. മറ്റ് താരങ്ങളുടെയും ഫോട്ടോകളും ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

Content Highlight: CSK Share AI photo of Sanju Samson’ as George in Malayalam movie ‘Premam’

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more