ക്രൊയേഷ്യയെ പിന്തുണക്കാന്‍ പത്ത് കാരണങ്ങള്‍ നിരത്തി ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്
World cup 2018
ക്രൊയേഷ്യയെ പിന്തുണക്കാന്‍ പത്ത് കാരണങ്ങള്‍ നിരത്തി ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th July 2018, 5:11 pm

മോസ്‌കോ: നിങ്ങളുടെ പ്രിയ ടീം ലോകകപ്പില്‍ നിന്ന് പുറത്തായോ?, ഫൈനലില്‍ ഏത് ടീമിനെ പിന്തുണയ്ക്കും എന്നറിയാതെ ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? എങ്കിലിതാ ക്രൊയേഷ്യയെ പിന്തുണക്കാന്‍ 10 കാരണങ്ങള്‍.ഇത് പറയുന്നത് മറ്റാരുമല്ല. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീമിന്റെ തന്നെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ്. എല്ലാവരും ഫ്രാന്‍സിന് സാധ്യത കല്പ്പിക്കുമ്പോള്‍ മറ്റ് ടീമുകളെ പിന്തുണച്ചിരുന്നവരെ തങ്ങളുടെ പക്ഷത്താക്കാന്‍ ഉന്നമിട്ടാണ് ട്വീറ്റ്.ഏറ്റവും മികച്ച ജേഴ്‌സി ഞങ്ങളുടേതാണ്, ടീമില്‍ വനിതാ പ്രാതിനിധ്യം ഉള്ള ടീമാണ്, ഞങ്ങള്‍, ഒരുപാട് അവയവദാനങ്ങള്‍ നടക്കുന്ന രാജ്യമാണ് ക്രൊയേഷ്യ, അട്ടിമറികള്‍ ആസ്വദിക്കുന്ന ടീമാണ് ഞങ്ങള്‍, രാജ്യം ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ ഇങ്ങനെ പലതാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ ക്രൊയേഷ്യ നിരത്തുന്ന കാരണങ്ങള്‍.ഇന്ന് രാത്രി 8.30ക്കാണ് ഫൈനല്‍ മത്സരം. ആദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. ഇന്ന് വിജയിച്ചാല്‍ അത് ചരിത്രമാവും.