അവന് പരിക്ക് പറ്റുന്നത് കാണുമ്പോള്‍ എനിക്ക് വിഷമമാണ്; സൂപ്പര്‍ താരത്തെക്കുറിച്ച് റൊണാള്‍ഡോ
Football
അവന് പരിക്ക് പറ്റുന്നത് കാണുമ്പോള്‍ എനിക്ക് വിഷമമാണ്; സൂപ്പര്‍ താരത്തെക്കുറിച്ച് റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th July 2025, 8:41 pm

ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന സൗദി സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ ആഗസ്റ്റ് 19നാണ് നടക്കാനിരിക്കുന്നത്. അല്‍ നസറും അല്‍ ഇത്തിഹാദും തമ്മില്‍ നടക്കാനിരിക്കുന്ന കനത്ത പോരാട്ടത്തിന്റെ വേദി ഹോം കോങ് സ്റ്റേഡിയമാണ്.

കരാര്‍ പുതുക്കി അല്‍ നസറിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ കുറിച്ച് റൊണാള്‍ഡോ സംസാരിച്ചതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

കരിയറില്‍ നെയ്മര്‍ നേരിടുന്ന പരുക്കുകളെക്കുറിച്ചാണ് റോണോ സംസാരിച്ചത്. നെയ്മറിന്റെ കളികള്‍ നേരിട്ട് കാണാന്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ നെയ്മര്‍ കരിയറില്‍ നേരിടുന്ന പരുക്കുകള്‍ കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് അല്‍ നസര്‍ നായകന്‍ പറഞ്ഞത്.

‘മൈതാനത്ത് അവന്റെ കാളി കാണുന്നത് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ അവന് പരിക്ക് പറ്റുന്നത് കാണുമ്പോള്‍ എനിക്ക് വിഷമമാണ്. നെയ്മര്‍ എവിടെയാണെങ്കിലും അവന്‍ ഈ കാര്യങ്ങള്‍ സ്വയം നന്നായി പരിപാലിക്കണം. ഇതാണ് അവനോട് എനിക്ക് പറയാനുള്ള പറയാനുള്ളത്,’ റൊണാള്‍ഡോ പറഞ്ഞു.

നിലവില്‍ നെയ്മര്‍ തന്റെ ബാല്യകാല ബ്രസീലിയന്‍ ക്ലബായ സാന്റോസ് എഫ്.സിയുടെ താരമാണ്. ഈ വര്‍ഷമാദ്യമാണ് നെയ്മര്‍ ബ്രസീലിയന്‍ ലീഗിലേക്ക് ചേക്കേറിയത്. ആറ് മാസത്തെ കരാറിലാണ് നെയ്മര്‍ അല്‍ ഹിലാലില്‍ നിന്നും സാന്റോസിലെത്തിയത്.

അതേസമയം ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോയുടെ കുതിപ്പ്. 938 ഗോളുകളാണ് താരം സ്വന്തമാക്കിയത്. കരിയറില്‍ 1000 ഗോള്‍ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലേക്കാണ് റോണോ നോട്ടമിടുന്നത്. എന്നാല്‍ ഈ വര്‍ഷം നടക്കുന്ന ക്ലബ്ബ് ലോകകപ്പില്‍ താരം കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Cristiano Ronaldo Talking About Neymar