ആദ്യ പകുതിക്ക് ശേഷം സാദിയോ മാനെ 77ാം മിനിട്ടില്‍ അല്‍ നസറിനായി ഗോള്‍ നേടി വീണ്ടും ലീഡ് ഉറപ്പിച്ചു. എന്നാല്‍ മത്സരത്തിലെ അവസാന വിസില്‍ മുഴങ്ങുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കിയാണ് റോണോയുടെ ഗോള്‍ പിറന്നത്.
അതേസമയം അല്‍ നസറിന് വേണ്ടി 110 ഗോള്‍ പൂര്‍ത്തിയാക്കാനും സൂപ്പര്‍ താരത്തിന് സാധിച്ചു. 123 മത്സരങ്ങളില്‍ നിന്നാണ് റോണോ 110 ഗോളുകള്‍ നേടിയത്. നിലവില്‍ അല്‍ നസറിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാണ് റോണോ. 120 ഗോള്‍ നേടിയ അല്‍ സഹ്‌ലാവിയാണ് ആ നേട്ടത്തില്‍ മുന്നിലുള്ളത്.
മാത്രമല്ല സൗദി പ്രോ ലീഗിലെ പുതിയ സീസണില്‍ അല്‍ നസറിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമാണ് റോണോ. 10 ഗോളുകളാണ് താരം നേടിയത്. ജോവോ ഫെലിക്‌സ് 11 ഗോളുമായി മുന്നിലാണ്.
അതേസമയം പോയിന്റ് പട്ടികയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒമ്പത് മത്സരങ്ങളും വിജയിച്ച് 27 പോയിന്റുകളും നേടി അല്‍ നസര്‍ ഒന്നാം സ്ഥാനത്താണ്.
Content Highlight: Cristiano Ronaldo In Great Performance In Saudi Pro League