20കാരന് മുന്നിൽ വീണ് റൊണാൾഡോയും സഹതാരങ്ങളും; വീഡിയോ
Football
20കാരന് മുന്നിൽ വീണ് റൊണാൾഡോയും സഹതാരങ്ങളും; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th February 2024, 8:49 am

അല്‍ നാസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സഹതാരങ്ങളായ സെനഗല്‍ താരം സാദിയോ മാനേയും ബ്രസീലിയന്‍ താരം ആന്‍ഡേഴ്‌സണ്‍ ടാലിസ്‌കയും തമ്മില്‍ ഉണ്ടായ പരിശീലനത്തിനിടയിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ റൗണ്ട് ഓഫ് 16ല്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അല്‍ നസര്‍ താരങ്ങള്‍. ഈ സാഹചര്യത്തില്‍ പരിശീലന സെക്ഷനില്‍ നടന്ന ഒരു ഷൂട്ടിങ് ചലഞ്ച് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ബോക്‌സിനു പുറത്തുനിന്ന് ഗോള്‍ പോസ്റ്റിലേക്ക് ഷോട്ടുകള്‍ ഉതിര്‍ക്കുകയായിരുന്നു അല്‍ നസര്‍ താരങ്ങള്‍. ഓരോ താരങ്ങളും രണ്ടു വീതം ഷോട്ടുകളാണ് പോസ്റ്റിലേക്ക് അടിച്ചത്.

എന്നാല്‍ ഇതില്‍ രണ്ട് ഷോട്ടുകളും ലക്ഷ്യം കണ്ടത് മഷാരി അല്‍ നെമര്‍ മാത്രമാണ്. റൊണാള്‍ഡോ അടക്കമുള്ള മറ്റു താരങ്ങള്‍ക്ക് ഒരുതവണ മാത്രമാണ് ലക്ഷ്യം കാണാന്‍ സാധിച്ചത്. ഈ യുവ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി.

മഷാരി ഇതുവരെ അല്‍ നസര്‍ ടീമിനുവേണ്ടി കളത്തിലിറങ്ങിയിട്ടില്ല. താരത്തിന്റെ പരിശീലനത്തിനിടയിലുള്ള ഈ മിന്നും പ്രകടനം കളിക്കളത്തിലും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

റൊണാള്‍ഡോ ഈ സീസണില്‍ 24 ഗോളുകളും 11 അസിസ്റ്റുകളും നേടിക്കൊണ്ട് മിന്നും ഫോമിലാണ്. ടാലിസ്‌ക 20 ഗോളും സാദിയോ മാനെ 12 ഗോളും നേടി മികച്ച ഫോമിലാണ്.

അതേസമയം നിലവില്‍ സൗദി ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 46 പോയിന്റ് രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.

Content Highlight: Cristaino ronaldo and teammates practice section incident viral on social media