മിന്നല്‍ മുരളിക്കൊപ്പം മിന്നല്‍ വേഗത്തില്‍; വൈറലായി രവീന്ദ്ര ജഡേജയുടെ വീഡിയോ
Entertainment news
മിന്നല്‍ മുരളിക്കൊപ്പം മിന്നല്‍ വേഗത്തില്‍; വൈറലായി രവീന്ദ്ര ജഡേജയുടെ വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th January 2022, 9:24 pm

മലയാളത്തിന്റെ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളി ലോകമെമ്പാടും തരംഗമാവുകയാണ്. കുറുക്കന്‍മൂലയുടെ സ്വന്തം മിന്നല്‍ മുരളി ദേശങ്ങള്‍ കടന്നും തന്റെ കുതിപ്പ് തുടരുകയാണ്.

മിന്നല്‍ മുരളിയിലെ പാട്ടുകള്‍ക്കും വിഷ്വല്‍ എഫക്ട്‌സുകള്‍ക്കും പ്രത്യേകം ഫാന്‍ബേസ് തന്നെയുണ്ട്. ഇപ്പോഴിതാ മിന്നല്‍ മുരളിയിലെ ‘ തീ മിന്നല്‍ തിളങ്ങി’ എന്ന പാട്ടിനൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്.

തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘ഗെറ്റിംഗ് ബാക്ക് മിന്നല്‍ വേഗത്തില്‍’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് അടക്കമുള്ള നിരവധി ആളുകളാണ് പോസ്റ്റിന് പിന്നാലെ കമന്റുമായെത്തുന്നത്.

Ravindra Jadeja's cryptic 'fake friends-true friends' tweet after Virat Kohli's explosive press conference goes viral | Cricket - Hindustan Times

നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒഫീഷ്യല്‍ അക്കൗണ്ടിലും മിന്നല്‍ മുരളി പ്രത്യക്ഷപ്പെട്ടിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി താരം മഹ്റസിന്റെ ചിത്രം പങ്കുവെച്ച് ‘ഞങ്ങളുടെ സൂപ്പര്‍ഹീറോ മഹ്റസ് മുരളി’ എന്ന അടിക്കുറിപ്പോടെയായിരുന്നു സിറ്റി ചിത്രം പങ്കുവെച്ചത്. പോസ്റ്റിന് കമന്റുമായി ടൊവിനോയും എത്തിയിരുന്നു.

View this post on Instagram

A post shared by Manchester City (@mancity)

ഇതിന് താഴെയായി ‘മിന്നല്‍ മുരളി ഒറിജിനല്‍ വാച്ചിങ് യൂ’ എന്നായിരുന്നു ടൊവിനോ കമന്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1:30 തിനാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളില്‍ മിന്നല്‍ മുരളി സ്ട്രീം ചെയ്തത്.

നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

Tovino Thomas' Minnal Murali look out- Cinema express

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചര്‍ച്ചയായത്.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Cricketer Ravindra Jadeja posts workout video with Mnnal Murali Song