കൂലി അത്ര നന്നായില്ലെന്ന അഭിപ്രായത്തോട് വിയോജിപ്പുണ്ടായിരുന്നു; ഒ.ടി.ടിയില്‍ ഒറ്റ ഇരുപ്പിനാണ് ഞാന്‍ ആ സിനിമ കണ്ടത്: ആര്‍. അശ്വിന്‍
Indian Cinema
കൂലി അത്ര നന്നായില്ലെന്ന അഭിപ്രായത്തോട് വിയോജിപ്പുണ്ടായിരുന്നു; ഒ.ടി.ടിയില്‍ ഒറ്റ ഇരുപ്പിനാണ് ഞാന്‍ ആ സിനിമ കണ്ടത്: ആര്‍. അശ്വിന്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 16th December 2025, 12:16 pm

കൂലി സിനിമയെ പറ്റി സമൂഹമാധ്യമങ്ങളില്‍ വന്ന അഭിപ്രായങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍. ഗലാട്ട പ്ലസുമായുള്ള പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൂലി വന്നപ്പോള്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ പറഞ്ഞത്, സിനിമ അത്ര പോരാ, നന്നായിട്ടില്ലെന്നാണ്. ഇന്‍സ്റ്റാഗ്രാം തുറന്നാല്‍ അത് മാത്രമായിരുന്നു. ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ എവിടെ നോക്കിലായും കൂലി സിനിമയെ കുറിച്ചായിരുന്നു. സിനിമ ഇഷ്ടപ്പെട്ടോ ഇഷ്ടപ്പെട്ടില്ലേ എന്നുള്ളതില്‍ അല്ല, ആ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു.

ആര്‍. അശ്വിന്‍ Photo: screen grab/ Galatta plus/ you tube.com

ജെന്‍സി ഓഡിയന്‍സ് എന്തെങ്കിലും ഒന്ന് കണ്ടാല്‍ അത് അങ്ങനെ തന്നെയാണെന്ന് സ്ഥിരീകരിക്കും. സിനിമ ഇഷ്ടപ്പെട്ടോ ഇഷ്ട്ടപ്പെട്ടില്ലേ എന്നത് സെക്കന്‍ഡറിയാണ്. കൂലി ഒ.ടി.ടിയില്‍ വന്നപ്പോഴാണ് ഞാന്‍ കണ്ടത്. ഒറ്റ ഇരുപ്പിനാണ് ഞാന്‍ കൂലി കണ്ട് തീര്‍ത്തത്,’ അശ്വിന്‍ പറഞ്ഞു.

ഒ.ടി.ടിയില്‍ താന്‍ സിനിമ കാണുന്നതിന്റെ മാനദണ്ഡം അതാണെന്നും ‘കൂലി’യില്‍ കാര്യമായ തെറ്റുകളൊന്നും തനിക്ക് കാണാന്‍ കഴിഞ്ഞില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

‘ഓണ്‍ലൈന്‍ അഭിപ്രായങ്ങള്‍ കണ്ട് എനിക്ക് എന്നെത്തന്നെ സ്വാധീനിക്കാന്‍ സാധിച്ചോ എന്ന് സിനിമ കണ്ടശേഷം ഞാന്‍ എന്നോട് തന്നെ ചോദിച്ചുപോയി,’ അശ്വിന്‍ പറയുന്നു.

ഈ വര്‍ഷം കണ്ടതില്‍ ടൂറിസ്റ്റ് ഫാമിലി എന്ന സിനിമ തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും അത് വളരെ എന്‍ജോയ് ചെയ്ത് കണ്ട സിനിമയാണെന്നും അശ്വിന്‍ പറഞ്ഞു. പോര്‍ തൊഴില്‍, ത്രി ബി എച്ച് കെ എന്നീ സിനിമകളും തനിക്ക് നല്ല ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Cricketer R. Aswin  says he is disappointed with the comments made on social media about the movie Coolie

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.