തിരുവനന്തപുരം: തന്റെ നിലപാട് താന്‍ തന്നെ പറയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അദ്ദേഹമായിരിക്കും പറയുകയെന്നും താനും പിണറായിയും ഒന്നല്ലെന്ന പ്രസ്താവന ശരിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരം: തന്റെ നിലപാട് താന്‍ തന്നെ പറയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അദ്ദേഹമായിരിക്കും പറയുകയെന്നും താനും പിണറായിയും ഒന്നല്ലെന്ന പ്രസ്താവന ശരിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിക്കുമുള്ള മറുപടിയെന്നോണമാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
ശ്രീനാരായണ പ്രസ്ഥാനം ഒരു മഹാപ്രസ്ഥാനമാണെന്നും ശ്രീനാരായണ ഗുരു കേരള നവോത്ഥനത്തിലെ തെളിച്ചമുള്ള മുഖമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പക്ഷെ ആ പ്രസ്ഥാനത്തിന്റെ പദവിയിലിരിക്കുന്നവര്‍ക്ക് എപ്പോഴും ഒരു കാര്യം ഓര്‍മ വേണം. ഒരുപാട് മഹാന്മാര്‍ ഇരുന്ന കസേരയാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയുടേത്. കുമാരനാശാനെ പോലുള്ള വലിയ മനുഷ്യരാണ് ആ പദവി അലങ്കരിച്ചിരുന്നതെന്നും ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു.
വെള്ളാപ്പള്ളിയെ കുറിച്ച് താൻ ഒന്നും പറയുന്നില്ല. ജനങ്ങള്‍ക്ക് എല്ലാം അറിയാം. വെള്ളാപ്പള്ളിയല്ല എൽ.ഡി.എഫ്. ആരുടെയും ഉപദേശം തങ്ങൾക്ക് വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
തങ്ങള്‍ നിയമവിരുദ്ധമായി പണം വാങ്ങിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, ‘വാങ്ങിയിട്ടുണ്ടെങ്കില്‍’ മാത്രം തിരികെ കൊടുക്കും. തെരഞ്ഞെടുപ്പിനോ സമ്മേളനത്തിനോ വേണ്ടി പണം പിരിച്ചിട്ടുണ്ടാകും. വഴിവിട്ട രീതിയില്‍ ഒരു ചില്ലിക്കാശ് പോലും സി.പി.ഐ പിരിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബിനോയ് വിശ്വത്തിന് ലഭിച്ച സഹായങ്ങളെ കുറിച്ച് മാന്യതയുള്ളത് കൊണ്ട് മാത്രം പറയുന്നില്ലെന്നായിരുന്നു ഇന്ന് (വെള്ളി) നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെള്ളാപ്പള്ളി പറഞ്ഞത്.
കഴിഞ്ഞ ദിവസം സി.പി.ഐ ചതിയന്‍ ചന്തുവാണെന്ന് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപറയുന്നുവെന്നും സി.പി.ഐയില്‍ മുഴുവന്‍ ചതിയന്മാരാണെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
എന്നാല്‍ ‘ചതിയന്‍ ചന്തു’ എന്ന തൊപ്പി ആയിരം തവണ ചേരുന്നത് വെളളാപ്പള്ളിക്കാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. സര്‍ക്കാരിനോ പാര്‍ട്ടിയിലുള്ളവര്‍ക്കോ മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു.
Content Highlight: CPI has not collected a single penny in a haphazard manner; Binoy Viswam’s reply to Vellappally