കൊവിഡ്-19 മുന്‍കരുതലുകള്‍, വ്യാജവാര്‍ത്തകള്‍, വിദ്വേഷ പരാമര്‍ശങ്ങള്  ഡോ. ഷിംന അസീസ് സംസാരിക്കുന്നു
അന്ന കീർത്തി ജോർജ്

ലോകം മുഴുവന്‍ കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനെക്കുറിച്ചും കേരളം സ്വീകരിച്ചിട്ടുള്ള കരുതല്‍ നടപടികളെക്കുറിച്ചും പൊതുജനാരോഗ്യ പ്രവര്‍ത്തക ഡോ.ഷിംന അസീസ് സംസാരിക്കുന്നു.

ആരോഗ്യരംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ച് വ്യക്തവും ലളിതവുമായ ഭാഷയില്‍ സമൂഹമാധ്യമങ്ങള്‍ വഴി ശാസ്ത്രീയ വിവരങ്ങള്‍ പങ്കുവെക്കുന്ന ഡോ.ഷിംന, വ്യാജവാര്‍ത്തകള്‍ പ്രത്യേകിച്ച് കൊവിഡ് കാലത്ത് വരുത്തുന്ന ആഘാതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും അടിസ്ഥാനപരമായ വ്യക്തിശുചിത്വ മാര്‍ഗങ്ങളാണ് കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉചിതമെന്നും എന്നാല്‍ അതിനാല്‍ തന്നെ എല്ലാവരും ഏറ്റവും എളുപ്പത്തില്‍ ഇവ അവഗണിക്കുകയാണെന്നും ഡോ.ഷിംന പറഞ്ഞു.

തനിക്കെതിരെ ടി.പി സെന്‍കുമാര്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളെ വിലക്കെടുക്കുന്നില്ലെന്നും താന്‍ തനിക്ക് വൈദഗ്ധ്യം ഉള്ള മേഖലയില്‍ നിന്നുമാത്രമാണ് സംസാരിക്കുന്നതെന്നും മറ്റു വിഷയങ്ങളില്‍ ഇടപെടാന്‍ താല്പര്യമില്ലെന്നും ഇവര്‍ പ്രതികരിച്ചു.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.