തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍.ഡി.എഫിന് തിരിച്ചടിയായെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദC. സി.പി.ഐ.എം നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകായായിരുന്നു അദ്ദേഹം.
ശബരിമല പോലുള്ള വിഷയങ്ങള്‍ എതിരാളികള്‍ പ്രചരണ വിഷയമാക്കിയെന്നും ഇത് അപകടകരമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ബി.ജെ.പിയുടെ ആശയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നും എം.വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് ശതമാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു 17,35,175 വോട്ടിന്റെ വര്‍ധനവ് ഈ തെരഞ്ഞടുപ്പില്‍ ഉണ്ടായി. യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് കുറഞ്ഞു. എന്നാല്‍ ശരിയായ രാഷ്ട്രീയ പ്രചരണവും സംഘടനാ മികവുമുണ്ടെങ്കില്‍ അടുത്ത തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് വോട്ട് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഹിന്ദുത്വ വര്‍ഗീയതയില്‍ ഊന്നി നിന്നുകൊണ്ട് വ്യാപകമായ കള്ള പ്രചാരണങ്ങള്‍ നടത്തുകയുണ്ടായി. മുസ്‌ലീം ലീഗിന്റെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്‌ലാമിയേയും എസ്.ഡി.പി.ഐയേയും ഉപയോഗപ്പെടുത്തികൊണ്ട് അവയുടെ കാഴ്ച്ചപ്പാടുകളെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു. യു.ഡി.എഫിന്റെ ഘടക കക്ഷികളുടെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്നുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്ത് കൊടുത്തു. കള്ള പ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും വോട്ട് തേടിയത്. പരസ്പരം രണ്ട് പാര്‍ട്ടികളും വോട്ട് കൈമാറ്റം നടത്തിയെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു.
‘ഏത് നിമിഷവും ഏത് കോണ്‍ഗ്രസുകാരനും ബി.ജെ.പിയില്‍ ചേര്‍ന്നേക്കാമെന്ന അവസ്ഥയാണുള്ളത്. വിശ്വാസികളെ കബളിപ്പിച്ച് വോട്ട് നേടാന്‍ ശ്രമിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് ബി.ജെ.പിയായി മാറാന്‍ ഒരു പ്രയാസവുമില്ലെന്നത് മറ്റത്തൂരില്‍ കണ്ടതാണ്. ജില്ലാ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് കൂറുമാറ്റം നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇതിനെ അനുകൂലിക്കുകയാണ് ചെയ്തത്,’ അദ്ദേഹം ആരോപിച്ചു.
Content Highlight: Congressmen will join BJP at any moment; LDF will retain power: MV Govindan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.