| Wednesday, 11th February 2026, 11:32 am

20 സിറ്റിങ് എം.എല്‍.എമാരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്; എല്‍ദോസ് കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും മത്സരിക്കും

നിഷാന. വി.വി

തിരുവനന്തപുരം: 20 സിറ്റിങ് എം.എല്‍മാരെ മത്സരിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. നേരത്തെ തന്നെ സിറ്റിങ് എം.എല്‍.എമാരെ മത്സരിപ്പിക്കുമെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു.

എല്‍ദോസ് കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണ ജനവിധി തേടണമെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.

എന്നാല്‍ 20 സിറ്റിങ് എം.എല്‍.എമാര്‍ക്കും സീറ്റ് അതേ പോലെ നല്‍കണോയെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിനിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. ഐ.സി ബാലകൃഷ്ണനും എല്‍ദോസ് കുന്നപ്പള്ളിയ്ക്കുമെതിരെ കേസുകള്‍ വന്ന സാഹചര്യത്തില്‍ ഇരുവരെയും മത്സരിപ്പിക്കണോയെന്ന കാര്യത്തില്‍ പാര്‍ട്ടി ഗൗരവകരമായ ചര്‍ച്ചയാണ് നടത്തിയത്.

എന്നാല്‍ പകരക്കാരെ നിയോഗിക്കുന്നതിന് പകരം ഇരു എം.എല്‍.എ മാരേയും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

അതിനാല്‍ തന്നെ ആദ്യം പുറത്തുവരാന്‍ പോകുന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക 20 സിറ്റിങ് എം.എല്‍.എമാരുടെ മണ്ഡലങ്ങളുടെത് തന്നെയായിരിക്കും.

പാര്‍ട്ടി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഇരുപത് സിറ്റിങ് എം.എല്‍.എമാരുടെ കാര്യത്തിലും മാറ്റം വരുത്തേണ്ടതില്ലെന്നും ജനവിധി തേടാന്‍ അവസരം നല്‍കാം എന്നുമാണ് തീരുമാനം.

ഭരണവിരുദ്ധ വികാരം പ്രതിപക്ഷ മണ്ഡലങ്ങളില്‍ പ്രതിഫലിച്ചിട്ടില്ലെന്ന വിലയിരുത്തലും തീരുമാനത്തിന് പിന്നിലുണ്ട്.

ഐ,സി ബാലകൃഷ്ണന് വയനാട്ടില്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് വന്ന ആരോപണങ്ങള്‍ തിരിച്ചടിയാവുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി ഗൗരവമായി തന്നെ ചര്‍ച്ച നടത്തിയിരുന്നു. എല്‍ദോസ് കുന്നം പളളിക്കെതിരായ കേസില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കുന്നത് തിരിച്ചടിയാവുമോയെന്നും പാര്‍ട്ടി പരിശോധിച്ചു. എന്നാല്‍ പിന്നീട് ഇരുവര്‍ക്കും സീറ്റ് നല്‍കാമെന്ന ധാരണയില്‍ എത്തുകയായിരുന്നു.

Content Highlight: Congress to field 20 sitting MLAs; Eldhose Kunnapally and IC Balakrishnan will contest

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more